video
play-sharp-fill

സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത കായിക പുരസ്കാരമായ ജി.വി.രാജ പുരസ്കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത കായിക പുരസ്കാരമായ ജി.വി.രാജ പുരസ്കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത കായിക പുരസ്കാരമായ ജി.വി.രാജ പുരസ്കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു.

ദൃശ്യമാധ്യമ വിഭാഗത്തിലെ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് ചീഫ് സ്പോര്‍ട്സ് എഡിറ്റര്‍ ജോബി ജോര്‍ജ്ജ് ഏറ്റുവാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷവും കളിക്കളങ്ങള്‍ അടച്ചിടുന്നത് കായികതാരങ്ങളെ ബാധിക്കുന്നതിനെക്കുറിച്ച്‌ തയ്യാറാക്കിയ തുറക്കണം കളിക്കളം എന്ന പരിപാടിപാടിക്കാണ് അംഗീകാരം. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മൂന്നാംതവണയാണ് ജോബി ജോര്‍ജ് ജി.വി.രാജ പുരസ്കാരം നേടുന്നത്. മികച്ച കായിക താരങ്ങള്‍ക്കുള്ള പുരസ്കാരം ബാഡ്മിന്‍റണ്‍ താരം അപര്‍ണ ബാലനും ലോംഗ് ജംപ് താരം ശ്രീശങ്കറിനുവേണ്ടി അമ്മയും ഏറ്റുവാങ്ങി.

ഒളിംപ്യന്‍ സുരേഷ് ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ഫുട്ബോള്‍ പരിശീലകന്‍ ടി.കെ.ചാത്തുണ്ണിയും മികച്ച കായിക പരിശീലകനുള്ള പുരസ്കാരം നീന്തല്‍ പരിശീലകന്‍ പി.എസ്.വിനോദും സ്വന്തമാക്കി. മാധ്യമം ദിനപത്രത്തിലെ അനിരു അശോകനാണ് മികച്ച സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ്. മലയാള മനോരമയിലെ ജോസ് കുട്ടി പനയ്ക്കലാണ് മികച്ച ഫോട്ടോഗ്രാഫര്‍.

Tags :