മദ്യപിച്ചെത്തിയ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഭാര്യയ്ക്ക് ഗുരുതരപരിക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്: അട്ടപ്പാടിയില്‍ മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഷോളയൂരിലെ തെക്കെ കടമ്ബാറ ഊരിലെ വീരമ്മയ്ക്കാണ് കാലില്‍ വെട്ടേറ്റത്.

രാത്രി പതിനൊന്നിനായിരുന്നു സംഭവം. വീട്ടില്‍ ഉറങ്ങുകയായിരുന്ന വീരമ്മയെ മദ്യപിച്ച്‌ വീട്ടിലെത്തിയ ഭര്‍ത്താവായ ശെല്‍വന്‍ ആയുധം ഉപയോഗിച്ച്‌ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശെല്‍വന്റെ ആക്രമണത്തില്‍ വീരമ്മയുടെ കാല്‍ അറ്റ് തൂങ്ങിയ നിലയിലാണ്. ഇരുവരും തമ്മില്‍ നിരന്തരം പ്രശ്നമുണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നത്. അക്രമണത്തിന് പിന്നില്‍ കുടുംബ പ്രശ്നമെന്നാണ് പ്രാഥമിക നിഗമനം.

ആദ്യം കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഷോളയൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു.