ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു; ഇടുക്കി സ്വദേശിയായ ഡോ. ലക്ഷ്മിയാണ് ജീവനൊടുക്കിയത്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഇടുക്കി സ്വദേശിയായ ഡോ. ലക്ഷ്മിയാണ് ജീവനൊടുക്കിയത്.

ഡല്‍ഹി എയിംസിലെ ഡോക്ടറാണ്എറണാകുളം അമൃത ആശുപത്രി കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് ചാടിയാണ് ഡോക്ടര്‍ മരിച്ചത്. കൈയില്‍ ശസ്ത്രക്രിയക്കായി കഴിഞ്ഞ ആഴ്ചയാണ് ഡോക്ടറെ അമൃതയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയുടെ മൂന്നാം നിലയിലാണ് അഡ്മിറ്റായത്. രണ്ടുദിവസത്തിനകം ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ. ലക്ഷ്മിക്ക് ചില മാനസിക വിഷമങ്ങള്‍ ഉണ്ടെന്ന് ഡോക്ടര്‍ വീട്ടുകാരെ അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടുകൂടി മൂന്നാം നിലയില്‍ നിന്ന് എട്ടാം നിലയിലേക്ക് കയറി അവിടെ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.