കൊച്ചി ലഹരിവേട്ട കേസിലെ പ്രതി സുബൈര്‍ ദെരക് ഷാന്‍ ദേയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ സി ബി
സ്വന്തം ലേഖകൻ
എറണാകുളം: കൊച്ചി ലഹരിവേട്ട കേസിലെ പ്രതി സുബൈര്‍ ദെരക് ഷാന്‍ ദേയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ സി ബി.
പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും. രക്ഷപെട്ട ലഹരി സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് എന്‍ സി ബി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചി പുറംകടലില്‍ നിന്ന് പിടിച്ചെടുത്ത 25,000 കോടി രുപ വിലമതിക്കുന്ന മെതാ ഫെറ്റമിന്‍ പാകിസ്താനില്‍ നിന്നുള്ളതാണെന്ന് എന്‍ സി ബി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇറാന്‍കാരനാണെന്ന മൊഴിയില്‍ തുടക്കത്തില്‍ ഉറച്ചു നില്‍ക്കുന്ന സുബൈറിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ലഹരിക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.
പ്രതിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് എന്‍ സി ബി നീക്കം. ഇതിനൊപ്പം എന്‍ ഐ എ യും കേസിന്റെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പാകിസ്താനില്‍ നിന്നുള്ള മയക്കുമരുന്ന് സംഘമാണ് മെതാ ഫെറ്റമിന്‍കൈമാറിയതെന്ന് സുബൈര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പാക് ബന്ധങ്ങളില്‍ കൂടുതലൊന്നും ഇയാള്‍ വെളിപ്പെടുത്തുന്നില്ല.
രക്ഷപ്പെട്ടവരെ കുറിച്ചോ, കടലില്‍ താഴ്‌ത്തിയ മയക്കുമരുന്നുകളെ സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും എന്‍ സി ബി ക്കും ലഭിച്ചിട്ടില്ല, കുപ്രസിദ്ധ ലഹരി സംഘമായ ഹാജി സലിം ശൃംഖലയാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെന്നാണ് സൂചന. ഇവരെ നിയന്ത്രിക്കുന്നത് പാക് ചാരസംഘടന ഐ എസ് ഐയാണ്.
നേരത്തെ കൊച്ചി തീരത്തുനിന്നും എന്‍ സി ബി യും, നാവിക സേനയും ചേര്‍ന്ന് പിടികൂടിയ 1200 കോടി രൂപ വിലവരുന്ന 200 കിലോ ഹെറോയിന്‍ എത്തിയത് പാക്കിസ്ഥാനില്‍ നിന്നാണെന്ന് വ്യക്തമായിരുന്നു. പിടിക്കപ്പെടുമെന്നായാല്‍ സംഘാംഗങ്ങളെ രക്ഷപെടുത്താന്‍ മറ്റൊരു മദര്‍ ഷിപ്പ് ലഹരി കടത്തിയ കപ്പലിനൊപ്പമുണ്ടായിരുന്നതായി കരുതുന്നു.