Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസാണ് ഉച്ചകോടി മാറ്റിവച്ചതായി അറിയിച്ചത്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തില്‍ മാറ്റമുണ്ടായേക്കില്ലെന്നും പറഞ്ഞു. സിഡ്നി ഉച്ചകോടിക്ക് പകരം ജപ്പാനിലെ ഹിരോഷിമയില്‍ നടക്കുന്ന ജി ഏഴ് ഉച്ചകോടിക്കിടെ ക്വാഡ് അംഗരാജ്യങ്ങളുടെ തലവന്മാര്‍ കൂടിക്കാഴ്ച നടത്തും.

ചൊവ്വാഴ്ചയാണ് ഓസ്ട്രേലിയ സന്ദര്‍ശനത്തില്‍നിന്ന് പിന്മാറുന്നതായി ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. പാപുവ ന്യൂ ഗിനിയ സന്ദര്‍ശനവും ഒഴിവാക്കി.വരാനിരിക്കുന്നത് വലിയ പ്രതിസന്ധി
പ്രതിപക്ഷമായ റിപ്പബ്ലിക്കന്മാരുമായി ചര്‍ച്ച ചെയ്ത് രാജ്യത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചരിത്രത്തിലാദ്യമായി വായ്പ തിരിച്ചടവ് മുടങ്ങുന്ന സ്ഥിതിയിലായ അമേരിക്കയിലെ സാമ്ബത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനായാണ് ഓസ്ട്രേലിയന്‍ സന്ദര്‍ശനം റദ്ദാക്കിയത്. ജൂണ്‍ ഒന്നിന് മുമ്ബായി വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ വന്‍ പ്രതിസന്ധിയാകും ലോകത്തെ വമ്ബന്‍ സാമ്ബത്തികശക്തിയായ അമേരിക്കയ്ക്ക് മുന്നിലുണ്ടാകുകയെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പറഞ്ഞു. അമേരിക്കയിലെ സാമ്ബത്തി പ്രതിസന്ധി ലോകത്തെയാകെ ബാധിക്കുമെന്ന് അടുത്തിടെ ചേര്‍ന്ന ജി ഏഴ് ധനമന്ത്രിമാരുടെ ഉച്ചകോടിയും വിലയിരുത്തിയിരുന്നു.

അമേരിക്കയുടെ നിലവിലെ കടമെടുപ്പ് പരിധി 31 ലക്ഷം കോടി ഡോളറിലധികമാണ്. അമേരിക്കന്‍ സമ്ബദ്വ്യവസ്ഥയുടെ ആകെ മൂല്യത്തേക്കാള്‍ വളരെ കൂടുതല്‍. ജനുവരി 19നാണ് രാജ്യം അതിന്റെ കടമെടുപ്പ് പരിധിയുടെ പരമാവധിയില്‍ എത്തിയത്. കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതില്‍ റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും സമവായത്തില്‍ എത്തിയില്ലെങ്കില്‍ ആദ്യമായി രാജ്യത്തിന്റെ വായ്പാ തിരിച്ചടവ് മുടങ്ങും. സാമ്ബത്തികമാന്ദ്യം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് രാജ്യം നീങ്ങും. 1960നുശേഷം അമേരിക്ക 78 പ്രാവശ്യം കടമെടുപ്പ് പരിധി ഉയര്‍ത്തിയതായാണ് കണക്ക്.പ്രതിനിധിസഭയില്‍ ഭൂരിപക്ഷം നഷ്ടമായതാണ് ജോ ബൈഡനെയും ഡെമോക്രാറ്റുകളെയും പ്രതിസന്ധിയിലാക്കിയത്. ചെലവ് ചുരുക്കാതെ വായ്പാ പരിധി ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് റിപ്പബ്ലിക്കന്മാര്‍. ഓസ്ട്രേലിയന്‍ സന്ദര്‍ശനം ഉപേക്ഷിച്ച ബൈഡന്‍ പ്രതിനിധിസഭാ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി