video
play-sharp-fill

എയര്‍ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു

എയര്‍ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹി- സിഡ്നി എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ,
ചൊവ്വാഴ്ചയാണ് സംഭവം.

ഡൽഹിയിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പുറപ്പെട്ട വിമാനമാണ് യാത്രാമധ്യേ ആകാശച്ചുഴിയിൽപ്പെട്ടത്. യാത്രാമധ്യേ ആടിയുലഞ്ഞതിനെ തുടർന്ന് പരിക്കേറ്റവർക്ക് സിഡ്നി വിമാനത്താവളത്തിൽ അടിയന്തര വൈദ്യസഹായം നൽകി. എന്നാൽ ആരുടെയും പരിക്ക് സാരമില്ലാത്തത് കൊണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്ന് ഡിജിസിഎ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എയർഇന്ത്യയുടെ ബി787-800 വിമാനമാണ് ആടിയുലഞ്ഞത്. വിമാനത്തിൽ വച്ച് തന്നെ ക്യാബിൻ ക്രൂ പരിക്കേറ്റവർക്ക് പ്രാഥമിക ശ്രുശ്രൂഷ നൽകി. ഏഴുപേർക്ക് പരിക്കേറ്റെന്നാണ് ഡിജിസിഎയുടെ വിശദീകരണം.

Tags :