play-sharp-fill
ഡി വൈ എസ് പി മാരെ തരം താഴ്ത്തിയത് ചട്ടവിരുദ്ധമായി; സീനിയറായ സി ഐ മാരെ തഴഞ്ഞ് പി കെ ശ്രീമതിയുടെ ബന്ധുവിനും പ്രമോഷൻ

ഡി വൈ എസ് പി മാരെ തരം താഴ്ത്തിയത് ചട്ടവിരുദ്ധമായി; സീനിയറായ സി ഐ മാരെ തഴഞ്ഞ് പി കെ ശ്രീമതിയുടെ ബന്ധുവിനും പ്രമോഷൻ

സ്വന്തം ലേഖകൻ

തൃശൂർ: പതിനൊന്ന് ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയത് കേരള പോലീസ് ആക്ട് അസാധാരണമായി മറികടന്ന്. സർക്കാരിന്റെ രാഷ്ട്രീയ താൽപ്പര്യമാണ് തരംതാഴ്ത്തലിന് പിന്നിലെന്ന് വ്യക്തമായതോടെ പോലീസ് സേനയിൽ പ്രതിഷേധം. സമാനമായ രീതിയിൽ നാല്പതോളം സിഐമാരെ എസ്ഐമാരായി തരംതാഴ്ത്താനും സർക്കാർ ഒരുങ്ങുകയാണ്. ഇവരുടെ ലിസ്റ്റ് തയ്യാറാക്കിക്കഴിഞ്ഞു. ഭയപ്പെടുത്തി സേനയെ പാർട്ടിയുടെ പരിപൂർണ നിയന്ത്രണത്തിലാക്കുകയാണ് സിപിഎം ലക്ഷ്യം.

പുതുതായി സ്ഥാനക്കയറ്റം ലഭിച്ചവരുടെ സീനിയോറിറ്റി ലിസ്റ്റ് തയാറാക്കുന്നതിലും ഗുരുതര ക്രമക്കേട് നടന്നു. രാഷ്ട്രീയ താൽപ്പപര്യപ്രകാരം തയാറാക്കിയ സീനിയോറിറ്റി ലിസ്റ്റിൽ അനർഹരായവർ കയറിക്കൂടി. പി.കെ. ശ്രീമതിയുടെ സഹോദരീപുത്രൻ കണ്ണൂർ ടൗൺ സിഐ ആയിരുന്ന രത്നകുമാർ ഉൾപ്പെടെയുള്ളവർക്കാണ് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം. രത്നകുമാറിനേക്കാൾ സീനിയോറിറ്റിയുള്ള പലരും തഴയപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് സേനയുടെ കെട്ടുറപ്പും ആത്മവിശ്വാസവും തകർക്കുന്ന രീതിയിലാണ് സർക്കാർ നടപടികൾ. ഇതിനെച്ചൊല്ലി പോലീസ് ഓഫീസേഴ്സ് അസോസിയേഷനിൽ ഭിന്നത രൂക്ഷമാണ്.

താൽപ്പര്യമില്ലാത്തവരെ തരംതാഴ്ത്താൻ കേരള പോലീസ് ആക്ടിലെ സെക്ഷൻ 111 (6) ജനുവരി പതിനെട്ടിന് സർക്കാർ എടുത്തുകളഞ്ഞു. ഇത് താത്കാലിക ഭേദഗതി (ടെംപററി അമൻഡ്മെന്റ്)യാണെന്ന് ഓർഡിനൻസിൽ പറയുന്നു. താൽക്കാലിക ഭേദഗതി എന്നത് നിയമപരമായി നിലനിൽക്കാത്തതാണെന്നാണ് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നത്.

വകുപ്പുതല അന്വേഷണം നേരിടുന്നവർക്ക് പ്രമോഷൻ തടയരുത് എന്നതാണ് പോലീസ് ആക്ടിലെ ഈ സെക്ഷൻ. കേരള പോലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു തരംതാഴ്ത്തൽ. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംഭവത്തിൽ ഇടപെടാത്തതിന് പിന്നിലും രാഷ്ട്രീയം തന്നെ. സിപിഎം പ്രാദേശിക നേതാക്കൾക്കും അസോസിയേഷൻ നേതൃത്വത്തിലെ ചിലർക്കും അനഭിമതരായവർക്കെതിരെയാണ് നടപടി.

ഇവരിൽ പലരും സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികളായ കേസുകളിൽ നിയമ നടപടി സ്വീകരിച്ചവരാണ്. മൂന്നുവർഷത്തിനുള്ളിൽ ഡിവൈഎസ്പിമാരായവരാണ് തരംതാഴ്ത്തലിന് ഇരകളായത്. ഇതിൽ ഗുരുതരമായ ക്രിമിനൽ-അഴിമതികേസുകൾ നേരിടുന്ന ആരും ഇല്ല. അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളാക്കപ്പെട്ട പല ഉദ്യോഗസ്ഥരെയും തൊട്ടിട്ടുമില്ല.

കൂടുതൽ സിഐമാരെക്കൂടി തരംതാഴ്ത്തുന്നതോടെ പോലീസ് സേന പൂർണമായും പാർട്ടിയുടെ വരുതിയിലാകുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് എം.വി. ജയരാജന്റെ നേതൃത്വത്തിൽ നടന്ന കരുനീക്കങ്ങളാണ് തരംതാഴ്ത്തൽ നടപടിയിലേക്കെത്തിയത്. നടപടിക്ക് വിധേയരായവർ പന്ത്രണ്ടിന് ശേഷം ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. ഇത്രയധികം പോലീസ് ഉദ്യോഗസ്ഥർ ഒരുമിച്ച് അച്ചടക്ക നടപടി നേരിടുന്നതും നിയമപോരാട്ടത്തിനൊരുങ്ങുന്നതും ചരിത്രത്തിൽ ആദ്യമാണ്.