
സൗദി ബഹിരാകാശ യാത്രികരായ റയാന ബര്‍നാവിയും അലി അല്‍ഖര്‍നിയും ഈ മാസം 21ന് ബഹിരാകാശ നിലയത്തിലേക്ക് യാത്രതിരിക്കും.
സ്വന്തം ലേഖകൻ
ജിദ്ദ: ബഹിരാകാശത്തേക്ക് യാത്രതിരിക്കുന്ന സൗദി, അറബ് മുസ്‍ലിം ലോകത്തെ ആദ്യത്തെ വനിതയാണ് റയാന ബര്‍നാവി. അലി അല്‍ഖര്‍നി ആദ്യത്തെ സൗദി ബഹിരാകാശ സഞ്ചാരിയുമാണ്. സൗദിയെ സംബന്ധിച്ചിടത്തോളം ഇരുവരുടെയും ബഹിരാകാശ യാത്ര ചരിത്രമാണ്. മേഖലയില്‍ രാജ്യത്തിന് ഒരു പുതിയ ഘട്ടമായിരിക്കും ഈ യാത്ര.
ഇതോടെ ഒരേസമയം ഒരേ രാജ്യക്കാരായ രണ്ടു ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കാന്‍ കഴിയുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായി സൗദി അറേബ്യ അറിയപ്പെടും. 2022 സെപ്റ്റംബര്‍ 22ന് ആരംഭിച്ച ബഹിരാകാശ സഞ്ചാരികള്‍ക്കായുള്ള സൗദി പ്രോഗ്രാമിലാണ് ഈ യാത്രയെന്ന് സൗദി സ്പേസ് അതോറിറ്റി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈക്രോ ഗ്രാവിറ്റി പരിതഃസ്ഥിതിയില്‍ 14 മികച്ച ശാസ്ത്ര ഗവേഷണ പരീക്ഷണം യാത്രയിലുള്‍പ്പെടും.
ബഹിരാകാശ പര്യവേക്ഷണത്തിലും മാനവികതക്കുള്ള സേവനത്തിലും സൗദി അറേബ്യയുടെ ആഗോള സ്ഥാനം മെച്ചപ്പെടുത്താന്‍ ഈ ഗവേഷണങ്ങള്‍ സഹായിക്കും.
ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങി നിരവധി മുന്‍ഗണന മേഖലകളില്‍ സ്വാധീനം ചെലുത്തുന്നതില്‍ സൗദി ഗവേഷണ കേന്ദ്രങ്ങളുടെ പങ്ക് സ്ഥിരീകരിക്കുന്നതു കൂടിയാണിത്. വിഷന്‍ 2030 ലക്ഷ്യം കൈവരിക്കുന്നതിനും ഇത് സംഭാവന ചെയ്യുമെന്നും സൗദി സ്പേസ് അതോറിറ്റി പറഞ്ഞു.