play-sharp-fill
അമ്മയും 9 മാസം പ്രായമുള്ള കുഞ്ഞും കുളിമുറിയിൽ പൊള്ളലേറ്റ നിലയില്‍..! യുവതിക്ക് ദാരുണാന്ത്യം..! കുഞ്ഞിന്റെ നില ഗുരുതരം..!    മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

അമ്മയും 9 മാസം പ്രായമുള്ള കുഞ്ഞും കുളിമുറിയിൽ പൊള്ളലേറ്റ നിലയില്‍..! യുവതിക്ക് ദാരുണാന്ത്യം..! കുഞ്ഞിന്റെ നില ഗുരുതരം..! മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പിൽ യുവതി പൊള്ളലേറ്റ് മരിച്ചു. പുത്തൻതോപ്പ് സ്വദേശിയായ അഞ്ജു(23) കാരിയാണ് രിച്ചത്.

ഒൻപതുമാസം പ്രായമുള്ള കുഞ്ഞിനും പൊളളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുളിമുറിയിലാണ് അഞ്ജുവിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനയക്കുമെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.