സ്വത്തു തർക്കത്തിന്റെ പേരിൽ. മകനെ വെട്ടിപ്പരിക്കൽപ്പിച്ച പിതാവ് കിണറ്റിൽ ഇറങ്ങി ഒളിച്ചിരുന്നു. ശേഷം അഗ്നിരക്ഷാസേന എത്തി കരക്കെത്തിച്ചു.

Spread the love

സ്വന്തം ലേഖകൻ
പത്തനാപുരം: സ്വത്ത് തര്‍ക്കത്തിന്‍റെപേരില്‍ മകനെ വെട്ടി പരിക്കേല്‍പിച്ച ശേഷം പിതാവ് കിണറ്റിലിറങ്ങി ഒളിച്ചിരുന്നു .ഇയാളെ അഗ്നിരക്ഷാസേനയെത്തി കരക്കെത്തിച്ചു. തലവൂര്‍ പാണ്ടിത്തിട്ട പേഴുംകാല ജങ്ഷനില്‍ കൈതോട്ടത്തില്‍ വീട്ടില്‍ നാരായണന്‍പിള്ളയാണ് (77) മകന്‍ ബിജുനെ (42) വെട്ടി പരിക്കേല്‍പിച്ചത്. ഇരുവരും മാത്രമാണ് വീട്ടില്‍ താമസം. നിരന്തരം സ്വത്തിന്‍റെപേരില്‍ ഇരുവരും തര്‍ക്കം നടക്കാറുണ്ട്.

video
play-sharp-fill

കഴിഞ്ഞദിവസം വൈകീട്ട് ബിജു മദ്യപിച്ച്‌ അബോധാവസ്ഥയില്‍ കിടന്നുറങ്ങുകയായിരുന്നു. വീട്ടിലേക്കെത്തിയ നാരായണന്‍പിള്ള മകന്‍റെ വയറ്റിലും കൈയിലും വെട്ടുകത്തികൊണ്ട് വെട്ടി. തുടര്‍ന്ന് വീടിന് സമീപത്തെ കിണറ്റിലിറങ്ങി ഒളിച്ചിരുന്നു.

ഞായറാഴ്ച രാവിലെ ബിജു ഉണര്‍ന്നപ്പോള്‍ പിതാവിനെ കാണാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തിനെ വിളിച്ച്‌ വിവരം അറിയിച്ചു. ഇവര്‍ നടത്തിയ തെരച്ചിലിലാണ് നാരായണന്‍പിള്ള കിണറ്റില്‍ കിടക്കുന്നതായി കണ്ടത്.
തുടര്‍ന്ന് കരക്ക് കയറ്റി പൊലീസ് ചോദ്യം ചെയ്തു. തുടര്‍ന്നാണ് സംഭവം മറ്റുള്ളവര്‍ അറിയുന്നത്. മകനെ വെട്ടി പരിക്കേല്‍പിച്ചശേഷം കിണറ്റിലിറങ്ങി ഒളിച്ചതാണെന്ന് നാരായണന്‍പിള്ള പൊലീസിനെ അറിയിച്ചു. ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group