video
play-sharp-fill

അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ യുവാവിന്റെ വെടിയേറ്റ് മൂന്നുപേർ മരിച്ചു. രണ്ടു പോലീസുകാർ  ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ യുവാവിന്റെ വെടിയേറ്റ് മൂന്നുപേർ മരിച്ചു. രണ്ടു പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

Spread the love

സ്വന്തം ലേഖകൻ

വാഷിങ്ടണ്‍: അമേരിക്കയിലെ ന്യൂ മെക്സികോയില്‍ യുവാവിന്റെ വെടിയേറ്റ് മൂന്ന് പേര്‍ മരിച്ചു. രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്.ആക്രമണം നടത്തിയ യുവാവിനെ വെടിവെച്ച്‌ കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ന്യൂ മെക്‌സിക്കോയിലെ ഫാര്‍മിംഗ്‌ടണില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം.

പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫാര്‍മിംഗ്ടണ്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ഒരുദ്യോഗസ്ഥനും ന്യൂ മെക്‌സിക്കോ സ്‌റ്റേറ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരുദ്യോഗസ്ഥനേയും സാന്‍ ജുവാന്‍ റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രതിക്ക് പ്രത്യേക ലക്ഷ്യമൊന്നും ഇല്ലായിരുന്നുവെന്നാണ് ഫാര്‍മിംഗ്ടണ്‍ പൊലീസ് മേധാവി സ്റ്റീവ് ഹെബ്ബ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനായി കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കുകയാണെന്നും ഡെപ്യൂട്ടി ചീഫ് പറഞ്ഞു. അമേരിക്കയില്‍ ഈ വര്‍ഷം നടക്കുന്ന 225-മത്തെ കൂട്ട വെടിവയ്‌പ്പാണെന്നാണ് ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് പറഞ്ഞു.