play-sharp-fill
സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ പെരുമ്പാവൂർ ജിഷാ വധം,ആറ്റിങ്ങൽ ഇരട്ടക്കൊല എന്നീ കേസുകളിലെ പ്രതികളുടെ വധശിക്ഷ  ഹൈക്കോടതി പുനഃപരിശോധിക്കുന്നു

സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ പെരുമ്പാവൂർ ജിഷാ വധം,ആറ്റിങ്ങൽ ഇരട്ടക്കൊല എന്നീ കേസുകളിലെ പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുനഃപരിശോധിക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ പെരുമ്പാവൂർ ജിഷാ വധം, ആറ്റിങ്ങൽ ഇരട്ടക്കൊല എന്നീ കേസുകളിലെ പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുനഃപരിശോധിക്കുന്നു. ഇതിനായി മിറ്റിഗേഷൻ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കുറ്റവാളികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം, മാനസിക നില, നേരിട്ടിട്ടുള്ള പീഡനം എന്നിവ പരിശോധിക്കും.

ഈ കേസുകളിലെ പ്രതികളുടെ സ്വഭാവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ജയിൽ വകുപ്പിനോട് കോടതി ആവശ്യപ്പെട്ടു. കേരളത്തിൽ ആദ്യമായാണ് മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷന് ഹൈക്കോടതി ഉത്തരവിടുന്നത്. പ്രതികളുടെ മറ്റു പശ്ചാത്തലങ്ങൾ കൂടി പരിഗണിക്കണമെന്ന സുപ്രീംകോടതി മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യു, ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസ്ലാം എന്നിവരുടെ പശ്ചാത്തലം പരിശോധിക്കാനാണ്
ഹൈക്കോടതി നിർദേശം. ഇരുവരുടെ സാമൂഹ്യപശ്ചാത്തലം കുറ്റകൃത്യത്തിലേക്ക് നയിച്ചോ എന്നുള്ളത്
പരിശോധിക്കും.പ്രതികളുടെ മാനസിക നില, സ്വഭാവം എന്നിവ സംബന്ധിച്ച റിപ്പോർട്ടുകൾ രണ്ട് കേസുകളിലെ കുറ്റവാളികളെയും പാർപ്പിച്ച ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags :