100 കോടിയുടെ മാനനഷ്ടക്കേസ്; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പഞ്ചാബ് കോടതിയുടെ നോട്ടീസ്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മാനനഷ്ടക്കേസിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ്. പഞ്ചാബിലെ സംഗ്ലൂർ കോടതിയാണ് നോട്ടീസ് അയച്ചത്. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പരാമർശത്തിനെതിരെയാണ് പരാതി.

പ്രകടനപത്രികയിൽ ബജ് രംഗ് ദളിനെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള ഭീകരസംഘടനയുമായി താരതമ്യം ചെയ്തു എന്നാണ് പരാതി. ബംജ് രംഗ് ദൾ ഹിന്ദുസ്ഥാൻ എന്ന സംഘടനയുടെ പ്രസിഡന്റും പഞ്ചാബ് സ്വദേശിയുമായ ഹിതേശ് ഭരദ്വാജ് ആണ് 100 കോടി ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർണാടക നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ബജ് രംഗ് ദളിനെ രാഷ്ട്രവിരുദ്ധ ശക്തികളായ സിമി, അൽ ഖ്വയ്ദ തുടങ്ങിയവയോട് താരതമ്യം ചെയ്യുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ ജൂലൈ 10 ന് മല്ലികാർജുൻ ഖാർഗെ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.