play-sharp-fill
തേർഡ് ഐ ന്യൂസിന്റെ അഞ്ചാം പിറന്നാൾ ആഘോഷം തിരുനക്കരയിൽ സഹകരണ മന്ത്രി വി എൻ വാസവൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു; ചുരുങ്ങിയ കാലം കൊണ്ട് കോട്ടയത്ത് ചരിത്രമായി മാറിയ ഓൺലൈൻ മാധ്യമമാണ് തേർഡ് ഐ ന്യൂസെന്ന് വി എൻ വാസവൻ; സംവിധായകൻ വിനയനെ കോട്ടയത്ത് ആദരിക്കാൻ വൈകിയതിൽ കുറ്റബോധമുണ്ടെന്നും മന്ത്രി; പാട്ടും തകർപ്പൻ കോമഡി ഷോകളുമായി ആടിത്തിമിർത്ത് തിരുനക്കര

തേർഡ് ഐ ന്യൂസിന്റെ അഞ്ചാം പിറന്നാൾ ആഘോഷം തിരുനക്കരയിൽ സഹകരണ മന്ത്രി വി എൻ വാസവൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു; ചുരുങ്ങിയ കാലം കൊണ്ട് കോട്ടയത്ത് ചരിത്രമായി മാറിയ ഓൺലൈൻ മാധ്യമമാണ് തേർഡ് ഐ ന്യൂസെന്ന് വി എൻ വാസവൻ; സംവിധായകൻ വിനയനെ കോട്ടയത്ത് ആദരിക്കാൻ വൈകിയതിൽ കുറ്റബോധമുണ്ടെന്നും മന്ത്രി; പാട്ടും തകർപ്പൻ കോമഡി ഷോകളുമായി ആടിത്തിമിർത്ത് തിരുനക്കര

സ്വന്തം ലേഖകൻ

കോട്ടയം : തേർഡ് ഐ ന്യൂസിന്റെ അഞ്ചാം പിറന്നാൾ ആഘോഷം തിരുനക്കരയിൽ പ്രൗഡഗംഭീരമായ ചടങ്ങിൽ സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.


ചുരുങ്ങിയ കാലം കൊണ്ട് കോട്ടയത്ത് ചരിത്രമായി മാറിയ ഓൺലൈൻ മാധ്യമമാണ് തേർഡ് ഐ ന്യൂസെന്നും സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളെ ആദരിക്കുന്ന മഹത്തായ സംസ്കാരമാണ് തേർഡ് ഐക്കുള്ളതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംവിധായകൻ വിനയനെ കോട്ടയത്ത് വളരെ മുൻപ് തന്നെ ആദരിക്കേണ്ടതായിരുന്നുവെന്നും ആദരിക്കാൻ വൈകിയതിൽ കുറ്റബോധമുണ്ടെന്നും മന്ത്രി പറഞ്ഞു.

മിനിറ്റുകൾക്കുള്ളിൽ വാർത്തകൾ എത്തിച്ച് തരുന്ന മാധ്യമങ്ങളാണ് ഇന്ന് ഓൺ ലൈൻ മാധ്യമങ്ങളെന്നും, ഓരോ വാർത്തയുടേയും പ്രാധാന്യം മനസിലാക്കി അവ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഏറെ മുന്നിൽ നിൽക്കുന്ന മാധ്യമമാണ് തേർഡ് ഐ ന്യൂ സെന്നും തോമസ് ചാഴികാടൻ എംപി പറഞ്ഞു.

തേർഡ് ഐ ന്യൂസ് സത്യത്തിനൊപ്പം സഞ്ചരിക്കുന്നതും അതിവേഗം വളർന്ന് കൊണ്ടിരുക്കുന്നതുമായ നവമാധ്യമമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.

പത്തൊൻപതാം നൂറ്റാണ്ട് അടക്കം നിരവധി ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ വിനയൻ , കോട്ടയം മെഡിക്കൽ കോളേജിൽ അറുപതിനായിരത്തിലധികം ആൻജിയോ പ്ലാസ്റ്റി ചികിൽസ നല്കിയ ഡോ വി എൽ ജയപ്രകാശ്, കേരളത്തിന്റെ ഡിജിറ്റൽ നായകൻ ഓക്സിജൻ ഗ്രൂപ്പ് സിഇഒ ഷിജോ കെ തോമസ് , പാവങ്ങളുടെ കാരുണ്യ ദീപം ടോണി വർക്കിച്ചൻ അച്ചായൻസ് ഗോൾഡ്, മകന്റെ മരണത്തിലും ഏഴുപേർക്ക് പുതു ജീവനേകിയ കൈലാസ് നാഥിന്റെ മാതാവ്, കോട്ടയത്തെ മൃതസഞ്ജീവനിയുടെ കാവൽക്കാരൻ മാത്യു ജയിംസ്, ആൽക്കോൺ കൺസ്ട്രക്ഷൻസ് എംഡി . ഫ്രെഡി വർഗീസ്, ഇല്ലായ്മയിൽ നിന്ന് വളർന്ന് ഇരുനൂറിലധികം പേർക്ക് അന്നദാതാവായി മാറിയ നിയാസ് തുടങ്ങിയ വ്യക്തിത്വങ്ങളെ ചടങ്ങിൽ സഹകരണ മന്ത്രി വി.എൻ വാസവൻ ആദരിച്ചു.

കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു തുടങ്ങിയവർ സംസാരിച്ചു

തുടർന്ന് പിന്നണി ഗായകൻ ജിൻസ് ഗോപിനാഥ് നയിച്ച ഗാനമേളയും, പാട്ടും തകർപ്പൻ കോമഡി ഷോകളുമായി ശ്രീജിത്ത് പേരാമ്പ്ര , പ്രകാശ് കുടപ്പനക്കുന്ന്, ജയിൻ ചേർത്തല എന്നിവർ നയിച്ച കോമഡി ഷോയും തിരുനക്കരയിൽ ചിരിയുടെ മാലപ്പടക്കം തീർത്തു. കുടുംബമായെത്തിയവരും കുട്ടികളും നിറഞ്ഞ കൈയ്യിടിയോടെയാണ് പരിപാടി ആസ്വദിച്ചത്