അതിമാരക രാസലഹരിയായ എംഡിഎംഎയുമായി ഐ.ടി ജീവനക്കാരൻ അറസ്റ്റിൽ; പിടിയിലായത് കോട്ടയം സ്വദേശി

Spread the love

സ്വന്തം ലേഖിക

കൊച്ചി: അതിമാരക രാസലഹരിയായ എം.ഡി.എം.എയുമായി കോട്ടയം സ്വദേശി പിടിയില്‍.

കോട്ടയം കുറവിലങ്ങാട്‌ വില്ലേജില്‍ നസ്രേത്ത്‌ ഹില്‍ പോസ്‌റ്റില്‍ കരിക്കുലം വീട്ടില്‍ ഡിനോ ബാബുവി(33)നെയാണ്‌ ഇന്നലെ പുലര്‍ച്ചെ തൃപൂണിത്തുറ പേട്ടയിലുള്ള മെട്രോ സേ്‌റ്റഷനു സമീപത്ത്‌ നിന്നും 43.84 ഗ്രാം എം.ഡി.എം.എയുമായി അറസ്‌റ്റു ചെയ്‌തത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ കാക്കനാട്‌ ഭാഗത്ത്‌ ഐ.ടി മേഖലയിലെ ജീവനക്കാരനായിരുന്നു. പിന്നീടാണ്‌ ലഹരി വില്‍പ്പനയിലേക്ക്‌ കടന്നത്‌.

കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണര്‍ സേതുരാമനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കൊച്ചി സിറ്റി ഡിസിപി ശശിധരന്റെ നിര്‍ദേശാനുസരണം മരട്‌ പോലീസും കൊച്ചി സിറ്റി യോദ്ധാവ്‌ സ്‌ക്വാഡും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ്‌ പ്രതി പിടിയിലായത്‌.