നമ്പികുളം വ്യൂ പോയിന്റിൽ യുവാവ് കൊക്കയിൽ വിണ് മരിച്ച നിലയിൽ; മരിച്ചത് ബാലുശ്ശേരി സ്വദേശി യുവാവ്

Spread the love

സ്വന്തം ലേഖകൻ
കോഴിക്കോട്: കൂരാച്ചുണ്ട് നമ്പി കുളത്തിലെ മത്തൻകൊല്ലി വ്യൂ പോയിന്റിൽ യുവാവിനെ കൊക്കയിൽ വിണ് മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി തുരുത്യാട് സ്വദേശി കിണറുള്ളതിൽ ഭാസ്‌കരന്റെ മകൻ രാഹുലിനെയാണ്(32) മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

video
play-sharp-fill

കൂരാച്ചുണ്ട് പൊലീസും, ഫയർഫോഴ്‌സും, നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കൂരാച്ചുണ്ട് പൊലീസ് സബ് ഇൻസ്‌പെക്ടർ അൻവർ ഷായുടെ നേതൃത്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷം പോസ്റ്റമോർട്ടത്തിനായി കോഴിക്കോട് ,മെഡിക്കൽ കോളേജിലേക്ക് അയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസ്വഭാവിക മരണത്തിന് കൂരാച്ചുണ്ട് പൊലീസ് കേസെടുത്തു. ഫോട്ടോഗ്രാഫറും പ്രകൃതി സഞ്ചാര പ്രിയനുമായിരുന്നു രാഹുലെന്ന് ബന്ധുക്കൾ പറഞ്ഞു.