video
play-sharp-fill

Saturday, May 17, 2025
HomeUncategorizedമലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ബീഹാര്‍ സ്വദേശി കൊല്ലപ്പെട്ടു; 9 പേര്‍ കസ്റ്റഡിയില്‍

മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ബീഹാര്‍ സ്വദേശി കൊല്ലപ്പെട്ടു; 9 പേര്‍ കസ്റ്റഡിയില്‍

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയില്‍ ഇതരസംസ്ഥാനത്തൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബീഹാര്‍ ഈസ്റ്റ് ചമ്ബാര, സ്വദേശി രാജേഷ് മാഞ്ചി 36 ആണ് മരിച്ചത്.

സംഭവത്തില്‍ നാട്ടുകാരായ 9 പേരെ അറസ്റ്റില്‍ എടുത്തിട്ടുണ്ട്. ആള്‍ക്കൂട്ടത്തില്‍ നിന്നേറ്റ മര്‍ദനം മൂലമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാത്രിയാണ് രാജേഷ് മാഞ്ചിയെ കീഴിശ്ശേരി വറളിപിലാക്കല്‍ അലവിയുടെ വീടിന് മുന്‍പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടുമുറ്റത്ത് എന്തോ വീഴുന്ന ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാരാണ് മുറ്റത്ത് ഒരാള്‍ വീണു കിടക്കുന്നത് കണ്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ ഇയാള്‍ക്ക് മര്‍ദനമേറ്റു എന്ന് കണ്ടെത്തി.നെഞ്ചിലും വാരിയെല്ലുകളിലും ഇടുപ്പിലും പരിക്കും പൊട്ടലും ഉണ്ട്. വടി കൊണ്ടോ ബലമുള്ള വസ്തു കൊണ്ടോ മര്‍ദിച്ചതിനെ തുടര്‍ന്ന് ആണ് പരിക്കുകള്‍ എന്നാണ് റിപ്പോര്‍ട്ട്.

മോഷണ ശ്രമത്തിനിടെ താഴെ വീണ രാജേഷ് മാഞ്ചിയെ നാട്ടുകാര്‍ കൂട്ടമായി മര്‍ദ്ദിക്കുക ആയിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ 09 പേരെ ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് എതിരെ കൊലക്കുറ്റം, കുറ്റകരമായ സംഘം ചേരല്‍, അക്രമം തുടങ്ങി വിവിധ വകുപ്പുകള്‍ ആണ് ചുമത്തിയിട്ടുള്ളത്. രാജേഷ് മാഞ്ചി രണ്ട് ദിവസം മുമ്ബ് ആണ് പാലക്കാട് നിന്ന് കിഴിശ്ശേരി തവനൂര്‍ റോഡില്‍ ഒന്നാം മൈലിലെ കാലി തീറ്റ ഗോഡൗണില്‍ ജോലിക്ക് എത്തിയത്. ഇയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments