പേരും ചിത്രവും വച്ച് അനുമതിയില്ലാതെ പരസ്യം: മുംബൈ പൊലീസില്‍ പരാതിയുമായി സച്ചിന്‍

Spread the love

സ്വന്തം ലേഖകൻ

മുംബൈ: അനുമതിയില്ലാതെ തന്റെ പേരും ഫോട്ടോയും ശബ്ദവും ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ഇത് സംബന്ധിച്ച് മുംബൈ ക്രൈംബ്രാഞ്ചിന് സച്ചിൻ പരാതി നൽകി. തുടർന്ന് അജ്ഞാതരായ ആളുകൾക്കെതിരെ ഐപിസി സെക്ഷൻ 465, 426, 500 പ്രകാരം കേസ് എടുത്ത് മുംബൈ പൊലീസിന്റ സൈബർ സെൽ അന്വേഷണം ആരംഭിച്ചു.

സച്ചിൻ ടെൻഡുൽക്കർ പിന്തുണക്കുന്നു എന്ന തരത്തിൽ ചില മരുന്ന് കമ്പനികളുടെ പരസ്യങ്ങൾ അടുത്തിടെയായി ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സച്ചിൻ നിയമനടപടി സ്വീകരിച്ചത്. സച്ചിന്റെ ഫോട്ടോ ഉപയോഗിച്ച് ഈ ഉത്പന്നങ്ങൾ പ്രമോട്ട് ചെയ്യുന്ന സച്ചിൻ ഹെൽത്ത് ഡോട്ട് ഇൻ എന്ന സൈറ്റും കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group