
സ്വന്തം ലേഖകൻ
സൗദിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. സ്പയര്‍ പാര്‍ട്സുകള്‍ക്കകത്ത് ഒളിപ്പിച്ച നിലയില്‍ രാജ്യത്തേക്ക് കടത്തിയ നാലര ലക്ഷത്തിലധികം വരുന്ന ലഹരി ഗുളികകള്‍ സൗദി കസ്റ്റംസ് ആന്റ് ടാക്സ് അതോറിറ്റി പിടികൂടി.
സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്ത് മയക്കു മരുന്നിനെതിരായ നടപടി കര്‍ശനമായി തുടരുകയാണ്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വ്യാപകമായ പരിശോധനയും നിരീക്ഷണവുമാണ് നടത്തി വരുന്നത്.
ഹദിത തുറമുഖം വഴി സ്പയര്‍പാര്‍ട്സുകള്‍ക്കകത്ത് ഒളിപ്പിച്ച നിലയില്‍ കടത്തിയ 460000 കാപ്റ്റഗണ്‍ ഗുളികകളാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.