video
play-sharp-fill
ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റിയ ശേഷം വാഹനം തീയിട്ട സ്ത്രീ പിടിയില്‍

ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റിയ ശേഷം വാഹനം തീയിട്ട സ്ത്രീ പിടിയില്‍

സ്വന്തം ലേഖകൻ

ഡല്‍ഹി: നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങള്‍ നിന്നും നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത ശേഷം വാഹനത്തിന് തീയിടുന്ന സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇവരെ അറസ്റ്റ് ചെയ്തതായി ദില്ലി പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദില്ലിയിലെ സൗത് ഈസ്റ്റ് ജില്ലയിലെ ജയ്ത്പൂര്‍ പൊലീസ് സ്റ്റേഷനു സമീപം കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മറ്റൊരു ബൈക്ക് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചുവെന്ന് ദില്ലി പൊലീസ് അറിയിച്ചു.

ഒരു സ്ത്രീ നടന്നു വന്ന് ബൈക്കിന് സമീപത്ത് ഇരിക്കുന്നു. പെട്രോള്‍ ടാങ്കിന്റെ വാല്‍വ് തുറന്നിട്ട ശേഷം തീപ്പെട്ടിയുരച്ച്‌ തീയിടുകയുമായിരുന്നു. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. സംഭവത്തിന്റെ വീഡിയോ ഇപ്പോഴും വ്യാപകമായി സോഷ്യല്‍ മീഡിയല്‍ പ്രചരിപ്പിക്കുന്നുണ്ട്.

Tags :