
സ്വന്തം ലേഖകൻ
ഇടുക്കി: മധ്യവയസ്ക്കനു നേരെ ആസിഡ് ആക്രമണം നടത്തിയ രണ്ടുപേർ പിടിയിൽ. തടിയമ്പാട് സ്വദേശി നെല്ലിക്കുന്നേൽ ജിനീഷ് എൻ വി, പാമ്പാടുംപാറ സ്വദേശി രതീഷ് എന്നിവരാണ് പോലീസ് പിടിയിലായത്. വ്യക്തി വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
മെഡിക്കല്‍ ഷോപ്പ് ഉടമയായ ലൈജുവിന് നേരെയാണ് ബൈക്കില്‍ എത്തിയ പ്രതികൾ ആസിഡ് ആക്രമണം നടത്തിയത്. മെഡിക്കല്‍ഷോപ്പ് അടച്ച് വീട്ടിലേക്കുള്ള യാത്രാമധ്യേ ലൈജു സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തിയാണ് ആക്രമണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖത്തും ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റ ലൈജുവിനെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു. ശേഷം കണ്ണിന് സാരമായ പരുക്കേറ്റതിനാല്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.