ഒമാനിൽ ടാങ്കർ ലോറി അപകടത്തിൽപെട്ടു ; മാവേലിക്കര സ്വദേശിയ്ക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

മസ്‍കത്ത്: ടാങ്കർ ലോറി അപകടത്തിൽപെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. മാവേലിക്കര പടിഞ്ഞാറേനട വടക്കേക്കര തറയിൽ ടി. തമ്പി (56) ആണ് മരിച്ചത്. മസ്‍കത്തിലെ ദുകം പൊലീസ് സ്റ്റേഷന് സമീപം തമ്പി ഓടിച്ചിരുന്ന ടാങ്കർ ലോറി മറിയുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. വർഷങ്ങളായി പ്രവാസിയായിരുന്ന തമ്പനി ഒന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിലെത്തി മടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ – ഗീത തമ്പി. മക്കൾ – വിഷ്‍ണു തമ്പി, അഞ്ജു തമ്പി. മരുമകൻ – ഹരി (മസ്‍കത്ത്). നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.