play-sharp-fill
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു..! 93.12 ശതമാനം വിജയം..! മുന്നില്‍ പെണ്‍കുട്ടികള്‍..! ഫലം അറിയേണ്ടത് ഇങ്ങനെ

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു..! 93.12 ശതമാനം വിജയം..! മുന്നില്‍ പെണ്‍കുട്ടികള്‍..! ഫലം അറിയേണ്ടത് ഇങ്ങനെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഫലം പ്രഖ്യാപിച്ചത്( CBSE Board Exam 10th Results 2023 ). 93.12 ശതമാനമാണ് ഇത്തവണ വിജയം. ഇന്ന് രാവിലെ സിബിഎസ്ഇ പ്ലസ് ടു റിസൾട്ടും പ്രഖ്യാപിച്ചിരുന്നു. 19 ലക്ഷം വിദ്യാർഥികളായിരുന്നു ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയത്.


cbseresults.nic.in , cbse.nic.in , cbse.gov.in , digilocker.gov.in , results.gov.in , parikshasangam.cbse.gov.in എന്നി സൈറ്റുകളിലൂടെ പരീക്ഷാ ഫലം അറിയാൻ കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

99.91 ശതമാനമുള്ള തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തിൽ മുന്നിലുള്ളത്. പ്ലസ് ടു റിസൾട്ടിലും തിരുവനന്തപുരം മേഖലയിലായിരുന്നു കൂടുതൽ വിജയം. ആൺകുട്ടികൾ 94.25 ശതമാനവും ആൺകുട്ടികൾ 93.27 ശതമാനവും വിജയം നേടി. ഫെബ്രുവരി 15 മുതൽ മാർച്ച് 21 വരെയായിരുന്ന ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടന്നത്.

പ്ലസ്ടു തലത്തിൽ പെണ്‍കുട്ടികളാണ് വിജയശതമാനത്തില്‍ മുന്നില്‍. 90.68 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷം 94.54 ആയിരുന്നു പെണ്‍കുട്ടികളുടെ വിജയശതമാനം. 84.67 ആണ് ആണ്‍കുട്ടികളുടെ വിജയശതമാനം.