പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ മുടിയിൽ പിടിച്ചുവലിച്ചു, തിരിച്ചറിഞ്ഞ് പേരു വിളിച്ചു; 80കാരിയുടെ ചെറുത്തുനിൽപ്പ്, യുവാവ് പിടിയിൽ 

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: നെടുമ്പാശേരിയിൽ 80കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കപ്രശേരി സ്വദേശി സുധീഷിനെയാണ്(37) അറസ്റ്റ് ചെയ്തത്.വയോധികയ്ക്ക് ചെറിയ പരിക്കുണ്ട്.

വ്യാഴാഴ്ച അർധരാത്രിയായിരുന്നു സംഭവം. മക്കളെ വിവാഹം കഴിപ്പിച്ചുവിട്ട ശേഷം 80കാരി ഒറ്റയ്ക്കാണ് ഇവിടെ വീട്ടിൽ താമസിച്ചിരുന്നത്. രാത്രി വീട്ടിൽ കടന്നുകയറിയ യുവാവ് വയോധികയെ കടന്നു പിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ ഇവർ സുധീഷിന്റെ മുടിയിൽ പിടിച്ചുവലിച്ചു. യുവാവിനെ തിരിച്ചറിഞ്ഞ് പേര് വിളിച്ചു. ഇതോടെ ഇയാൾ ഇറങ്ങിയോടുകയായിരുന്നു എന്ന് നെടുമ്പാശേരി പൊലീസ് പറഞ്ഞു.