
സ്വന്തം ലേഖകൻ
മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കരിന്റെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തിൽ താനെടുത്ത നിലപാടിനെ ന്യായീകരിച്ച് മുൻ ഗവർണർ ഭഗത് സിങ് കോഷിയാരി. ഒരാൾ രാജിക്കത്ത് തന്നപ്പോൾ താൻ എന്തു പറയണമായിരുന്നു. രാജി വെക്കരുത് എന്നു പറയണോ എന്നും മുൻ ഗവർണർ ചോദിച്ചു.
സുപ്രീംകോടതി വിധിയോടു പ്രതികരിക്കുകയായിരുന്നു കോഷിയാരി. സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. കോടതി ഉത്തരവ് ശരിയോ തെറ്റോ എന്ന് ജനങ്ങൾ വിലയിരുത്തട്ടെ. അത് തന്റെ ജോലി അല്ലെന്നും കോഷിയാരി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിനോട് വിശ്വാസ വോട്ടു തേടാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടി തെറ്റായിയിരുന്നു എന്നാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിയിൽ പ്രസ്താവിച്ചത്.
പാർട്ടിയിലെ പടലപ്പിണക്കത്തിന്റെ പേരിൽ നിയമസഭയിൽ വിശ്വാസവോട്ടു നടത്താനാവില്ല. ഗവർണർ രാഷ്ട്രീയത്തിൽ ഇറങ്ങിക്കളിക്കാൻ ഭരണഘടന അനുവാദം നൽകുന്നില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.
മുൻ ഗവർണർ ഭഗത് സിങ് കോഷിയാരിയെ പിന്തുണച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രംഗത്തെത്തി. സുപ്രീംകോടതി വിധിയോട് പ്രതികരിക്കുന്നില്ല. എന്നാൽ കോഷിയാരി അന്നത്തെ സാഹചര്യത്തിന് അനുസരിച്ചാണ് പ്രവർത്തിച്ചതെന്ന് ഷിൻഡെ വ്യക്തമാക്കി.