play-sharp-fill
അഡ്വാന്‍സ് വാങ്ങിയത് പെങ്ങളുടെ കല്യാണമെന്ന് പറഞ്ഞു തന്നെ, ജൂഡ് പൊട്ടിക്കരഞ്ഞു: പ്രതികരിച്ച്‌ നിര്‍മ്മാതാവ്‌ ജൂഡ് തന്നെയാണ് ആന്റണി വര്‍ഗീസിന്റെ പേര് നിര്‍ദേശിച്ചത്. കഥ ആന്റണിയോട് ബ്രീഫ് ചെയ്തിരുന്നു.

അഡ്വാന്‍സ് വാങ്ങിയത് പെങ്ങളുടെ കല്യാണമെന്ന് പറഞ്ഞു തന്നെ, ജൂഡ് പൊട്ടിക്കരഞ്ഞു: പ്രതികരിച്ച്‌ നിര്‍മ്മാതാവ്‌ ജൂഡ് തന്നെയാണ് ആന്റണി വര്‍ഗീസിന്റെ പേര് നിര്‍ദേശിച്ചത്. കഥ ആന്റണിയോട് ബ്രീഫ് ചെയ്തിരുന്നു.

സ്വന്തം ലേഖകൻ

നടന്‍ ആന്റണി വര്‍ഗീസിനെതിരെ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് നടത്തിയ ആരോപണം വലിയ വിവാദമായി മാറിയിരിക്കുകയാണ്.
ഇന്നലെ ജൂഡിനെതിരെ ആന്റണി വര്‍ഗ്ഗീസ് പത്രസമ്മേളനത്തിലൂടെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഉപേക്ഷിക്കപ്പെട്ട ചിത്രത്തിന്റെ നിര്‍മ്മാതാവും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
ചിത്രത്തിന്റെ നിര്‍മാതാവ് അരവിന്ദ് കുറുപ്പും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രവീണ്‍ എം. കുമാറുമാണ് പ്രതികരണവുമായി എത്തിയത്. പ്രവീണ്‍ കുമാറിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം. പത്ത് ലക്ഷം രൂപയാണ് പെപ്പെയ്ക്ക് നല്‍കിയത്. പണം വാങ്ങിയത് പെങ്ങളുടെ കല്യാണം എന്ന് തന്നെ പറഞ്ഞായിരുന്നുവെന്നും നിര്‍മ്മാതാവ് പറയുന്നത്.

ജൂഡ് തന്നെയാണ് ആന്റണി വര്‍ഗീസിന്റെ പേര് നിര്‍ദേശിച്ചത്. കഥ ആന്റണിയോട് ബ്രീഫ് ചെയ്തിരുന്നു. ആന്റണി അന്ന് കഥയില്‍ സംതൃപ്തനായിരുന്നു. രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് കൊടുക്കാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ആന്റണിക്ക് ഒരു ആവശ്യമുള്ളതിനാല്‍ പത്ത് ലക്ഷം അഡ്വാന്‍സ് വേണമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് പറഞ്ഞുവെന്നാണ് നിര്‍മ്മാതാവ് പറയുന്നത്.2019 ജൂണ്‍ 27നാണ് അഡ്വാന്‍സ് കൊടുത്തു. സിനിമയുടെ ഫസ്റ്റ് ഹാഫും സെക്കന്റ് ഹാഫും എന്താണെന്ന് ആന്റണിക്ക് അറിയാമായിരുന്നു. അദ്ദേഹം അതില്‍ സംതൃപ്തനായിരുന്നു. പിന്നീട് അജഗജാന്തരത്തിന്റെ ഷൂട്ടിനിടെ പ്രിന്റ് സ്‌ക്രിപ്പ് നല്‍കി. അപ്പോഴും അസംതൃപ്തി പറഞ്ഞിരുന്നില്ല. ഡിസംബര്‍ 15നാണ് കാസ്റ്റിങ് വീഡിയോ റിലീസ് ചെയ്യുന്നത്. എന്നാല്‍ അതിന് ശേഷം ആന്റണി ഫോണ്‍ വിളിച്ചാല്‍ എടുക്കാതെയായെന്ന് നിര്‍മ്മാതാവ് ആരോപിക്കുന്നു.തുടര്‍ന്ന് ആന്റണിയെ കാണാനായി ആനപ്പറമ്ബിലെ വേള്‍ഡ് കപ്പ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ പോയി. ഒരു മണിക്കൂര്‍ കാത്തു നിന്നാണ് ആന്റണിയെ കണ്ടത്. അജഗജാന്തരത്തിന്റെ പോഷന്‍സ് കഴിഞ്ഞാല്‍ ഷൂട്ട് ചെയ്യാമെന്ന് അന്ന് ആന്റണി പറഞ്ഞു. ഇതോടെ സിനിമയുടെ ചിത്രീകരണത്തിനായുള്ള നടപടികളിലേക്ക് കടന്നു. വാരണസിയിലും മൈസൂരും അങ്കമാലിയുമൊക്കെ പോയി എല്ലാം അറേഞ്ച് ചെയ്തുവെന്നാണ് നിര്‍മ്മാതാവ് പറയുന്നത്.
വണ്ടിയിലും ട്രെയ്നിലും വിമാനത്തിലുമായി പോകാമെന്ന് പ്ലാന്‍ ചെയ്തു. ഫ്ളൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. എന്നാല്‍ ഈ സമയത്തൊന്നും ആന്റണിയുടെ ഒരു വിവരവുമില്ലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഡിസംബര്‍ 23ന് ജൂഡ് തന്നെ ബന്ധപ്പെട്ടപ്പോള്‍ താല്‍പര്യമില്ലെന്ന് ആന്റണി പറഞ്ഞുവെന്നും നിര്‍മ്മാതാവ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ജനുവരി പത്തിനാണ് ഷൂട്ട് തുടങ്ങാനിരുന്നത്. ഡിസംബര്‍ 29ന് സംവിധായകന്‍ ആന്റണിയുടെ ചിത്രത്തിന്റെ സെറ്റില്‍ പോയി സംസാരിച്ചു. ഒട്ടും താല്‍പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സിനിമ നടക്കില്ലെന്ന കാര്യം 100 ശതമാനം ഉറപ്പായതോടെ അഡ്വാന്‍സ് തിരികെ ചോദിച്ചു. എന്നാലത് ചിലവായതിന്റെ രണ്ട് ശതമാനം പോലുമില്ല എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.
പ്രെസ് മീറ്റില്‍ കോംപ്രമൈസ് ചെയ്ത കാര്യം ആന്റണി പറഞ്ഞു. കോംപ്രമൈസ് ചെയ്തപ്പോള്‍ ഞങ്ങള്‍ കണ്ടിട്ടില്ല. ചര്‍ച്ച നടന്നത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വഴിയാണെന്നാണ് നിര്‍മ്മാതാവ് പറയുന്നത്. അഡ്വാന്‍സിന് പുറമേ ആകെ ചെലവായ പണത്തിന്റെ അഞ്ച് ശതമാനം അദ്ദേഹത്തിന് ചാര്‍ജ് ചെയ്തിരുന്നു. തരാന്‍ പറ്റില്ലെന്ന് പറഞ്ഞു. അത് അംഗീകരിച്ചാണ് പത്ത് ലക്ഷം തിരികെ വാങ്ങിയതെന്നും നിര്‍മ്മാതാവ് പറയുന്നു. ജനുവരി 27 നാണ് 10 ലക്ഷം തിരികെ ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.

പൈസ തിരിച്ച്‌ തന്നല്ലോ എന്ന് ഒരുപാട് പേര്‍ പറഞ്ഞത് കേട്ടു, എന്നാല്‍ അഡ്വാന്‍സ് വാങ്ങിയാല്‍ സിനിമ കമ്മിറ്റ് ചെയ്തുവെന്നാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പിന്നെയുള്ള ചെലവുകളെല്ലാം നടക്കുന്നതെന്നും നിര്‍മ്മാതാവ് പറയുന്നു. ആ വ്യക്തിയെ വിശ്വസിച്ച്‌ അടുത്ത 45 ദിവസം ചെലവെക്കിയ കാശ് വളരെ കൂടുതലാണെന്നുംഅദ്ദേഹം പറയുന്നു. അതേസമയം പെപ്പെയുടെ കുടുംബത്തേയും പെങ്ങളേയും വലിച്ചിടുന്നത് വിഷമമുള്ള കാര്യമാണെന്നും നിര്‍മ്മാതാവ് പറയുന്നുണ്ട്.

എന്നാല്‍ കുടുംബം എന്ന് പറയുന്നത് ഒരാള്‍ക്ക് മാത്രമുള്ളതല്ല. റൂം ക്ലീന്‍ ചെയ്യാന്‍ വരുന്ന ആള്‍ മുതലുള്ളവര്‍ക്ക് ഫാമിലി ഉണ്ട്. പലരോടും കടം വാങ്ങിയ പൈസയാണ് ചെലവാക്കിയത്. ആന്റണി കളഞ്ഞിട്ട് പോയതോടെ ആ സിനിമ അവിടെ നിന്നുവെന്ന് നിര്‍മ്മാതാവ് പറയുന്നു. പിന്നാലെ കൊവിഡും വന്നു. അഞ്ച് പൈസയില്ലാതായി. ഒടുവില്‍ നിര്‍മ്മാണ കമ്ബനി തന്നെ പൂട്ടിയെന്നും അദ്ദേഹം പറയുന്നു.ഞാനായതുകൊണ്ടാണ് ജൂഡ് വികാരഭരിതനായി പറഞ്ഞത്. ഒരുപാട് പ്രതീക്ഷയോടെ ഈ സിനിമയുടെ ഭാഗമായി നിന്ന പല ആളുകള്‍ക്കും സംഭവിച്ച കാര്യങ്ങളുണ്ട്. ഇതൊന്നും ആന്റണി അറിഞ്ഞിട്ടില്ലെന്നും നിര്‍മ്മാതാവ് പറയുന്നു. അതേസമയം പെപ്പെ അഡ്വാന്‍സ് വാങ്ങിയത് പെങ്ങളുടെ കല്യാണം എന്ന് പറഞ്ഞു തന്നെയായിരുന്നുവെന്നും നിര്‍മ്മാതാവ് ആരോപിക്കുന്നുണ്ട്.

ആന്റണിയുടെ കുടുംബത്തിനുണ്ടായ വിഷമത്തില്‍ തങ്ങള്‍ക്കും സങ്കടമുണ്ട്. താനായതു കൊണ്ടാണ് ജൂഡ് പക്ഷെ അങ്ങനെ സംസാരിച്ചത്. ജൂഡുമായുള്ള ബന്ധം തനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതിനാലാണഅ താന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നത്. അന്ന് സിനിമയുടെ ആവശ്യത്തിനായി വന്ന് നിന്ന ഫ്ളാറ്റില്‍ നിന്നും ജൂഡ് ആന്തണി ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിക്കരഞ്ഞാണ് ഇറങ്ങിയതെന്നും നിര്‍മ്മാതാവ് പറയുന്നു.

Tags :