play-sharp-fill
ബാലരാമപുരത്ത് മുഖം മൂടി ധരിച്ച്‌ വയോധികയുടെ കാല് തല്ലിയൊടിച്ച സംഭവം ;മരുമകൾ അറസ്റ്റിൽ

ബാലരാമപുരത്ത് മുഖം മൂടി ധരിച്ച്‌ വയോധികയുടെ കാല് തല്ലിയൊടിച്ച സംഭവം ;മരുമകൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ബാലരാമപുരത്ത് മുഖം മൂടി ധരിച്ച്‌ വയോധികയുടെ കാല് തല്ലിയൊടിച്ച പ്രതി പിടിയില്‍. വയോധികയുടെ മരുമകളെയാണ് പൊലീസ് പിടികൂടിയത്.

ബാലരാമപുരം സ്വദേശി വാസന്തി (63) യെയാണ് മകന്‍്റെ ഭാര്യ സുകന്യ ( 36 ) മുഖം മൂടി ധരിച്ച്‌ അക്രമിച്ചത്. മര്‍ദ്ദനത്തില്‍ തലയ്ക്കും കാലിനും വാസന്തിക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാമത്തെ മകന്‍ രതീഷ് കുമാറിന്‍്റെ ഭാര്യയാണ് സുകന്യ. മദ്യപാനിയായ രതീഷ് കുമാര്‍ ഭാര്യയെ സ്ഥിരമായി തല്ലുമായിരുന്നു. ഇത് ചെയ്യിക്കുന്നത് അമ്മായിഅമ്മ ആണ്എന്ന് ആരോപിച്ചാണ് മരുമകള്‍ പതിയിരുന്ന് അമ്മായി അമ്മയുടെ കാല്‍ തല്ലിയൊടിച്ചത്.

ആദ്യം തലയ്ക്കാണ് അടിച്ചതെങ്കിലും പാല്‍പാത്രം കൊണ്ട് തടഞ്ഞതിനാല്‍ അടികൊണ്ടില്ല. താഴെ വീണ വയോധികയുടെ കാല്‍ കമ്ബിപ്പാരക്ക് അടിച്ചൊടിച്ച്‌ മര്‍ദ്ദിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍കോളേജിലേക്കും മാറ്റി. കാലിലെ എല്ല് പൊട്ടിമാറിയ വാസന്തിക്ക് ശസ്ത്രക്രിയ നടത്തി.