play-sharp-fill
അറസ്റ്റ് നിയമവിരുദ്ധം..!  ഇമ്രാൻ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന് പാക് സുപ്രീംകോടതി..! കോടതിക്കുള്ളിൽ നിന്ന് ആരെയും അറസ്റ്റ് ചെയ്യരുതെന്നും നിർദ്ദേശം

അറസ്റ്റ് നിയമവിരുദ്ധം..! ഇമ്രാൻ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന് പാക് സുപ്രീംകോടതി..! കോടതിക്കുള്ളിൽ നിന്ന് ആരെയും അറസ്റ്റ് ചെയ്യരുതെന്നും നിർദ്ദേശം

സ്വന്തം ലേഖകൻ

ഇസ്ലാമബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ് പാകിസ്ഥാൻ സുപ്രീം കോടതി അസാധുവാക്കി. ഇമ്രാനെ ഉടൻ മോചിപ്പിക്കാൻ ഉത്തരവിട്ടു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറഞ്ഞ കോടതി അനുയായികളെ നിയന്ത്രിക്കാൻ ഇമ്രാന് നിർദേശം നൽകുകയും ചെയ്തു. കോടതിക്കുള്ളിൽ നിന്ന് ആരെയും അറസ്റ്റ് ചെയ്യരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.

പിടിഐ തലവൻ ഇമ്രാൻ ഖാനെ ചൊവ്വാഴ്ച ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് നിന്നാണ് പാകിസ്ഥാൻ റേഞ്ചേഴ്‌സ് അറസ്റ്റ് ചെയ്യുന്നത്. അൽ ഖാദിർ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മെയ് ഒന്നിന് റാവൽപിണ്ടിയിലെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) ഇമ്രാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റിനെ തുടർന്ന് ഇമ്രാൻ ഖാന്റെ അനുയായികൾ റാവൽപിണ്ടിയിലെ പാക് സൈനിക ആസ്ഥാനത്തും ലാഹോറിലെ കോർപ്‌സ് കമാൻഡറുടെ വസതിയിലും അതിക്രമിച്ചു കയറി. പാകിസ്ഥാനിലെ പല നഗരങ്ങളിലും അക്രമം പൊട്ടിപ്പുറപ്പെട്ടു.

അതിനിടെ, ഇമ്രാൻ ഖാന്റെ അറസ്റ്റിനെ പിന്തുണച്ച ഇസ്ലാമാബാദ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടി ബുധനാഴ്ച സുപ്രീം കോടതിയിൽ ഹർജി നൽകി. ഒരു മണിക്കൂറിനകം കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.

Tags :