ആദായ നികുതി റിട്ടേൺ നൽകുന്നതിന് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതി
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ആദായ നികുതി റിട്ടേൺ നൽകുന്നതിന് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും കോടതി ഓർമ്മിപ്പിച്ചു. ഇവ ബന്ധിപ്പിക്കാതിരുന്ന രണ്ട് പേർക്ക് ഡൽഹി ഹൈക്കോടതി നികുതി അടയ്ക്കാൻ അനുവാദം നൽകിയത് ചോദ്യം ചെയ്തുള്ള കേന്ദ്രത്തിന്റെ ഹർജിയിലാണ് വിധി.
വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാലാണ് ഹൈക്കോടതി അങ്ങനെയൊരു ഉത്തരവ് പ്രകടിപ്പിച്ചത്. ഇക്കാര്യത്തിൽ സുപ്രീം കോടതി അന്തിമ വിധി പറഞ്ഞു കഴിഞ്ഞു, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണമെങ്കിൽ ആധാറുമായി ബന്ധിപ്പിക്കണം-കോടതി പറഞ്ഞു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0