
സ്വന്തം ലേഖിക
ത്രക്കൊടിത്താനം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതി പോലീസിന്റെ പിടിയിലായി.
തൃക്കൊടിത്താനം വില്ലേജ് മാലൂർക്കാവ് ഭാഗത്ത് വാഴപറമ്പിൽ വീട്ടിൽ ശരത്ത് ലാൽ(21) ആണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയാലയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെണ്‍കുട്ടിയെ കാണ്മാനില്ല എന്ന പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതില്‍ പ്രതി പെൺകുട്ടിയെ തട്ടികൊണ്ടുപോയി റാന്നി അത്തിക്കയത്തുള്ള ഒരു വീട്ടിൽ താമസിപ്പിച്ചിരിക്കുകയാണെന്നു കണ്ടെത്തുകയും തുടര്‍ന്ന്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പെൺകുട്ടി പോലീസിനോട് പറയുന്നത്. തുടർന്ന് ത്രക്കൊടിത്താനം പോലീസ് പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
തൃക്കൊടിത്താനം പോലീസ് ഇൻസ്പെക്ടർ അനൂപ് ജി, സി.പി.ഓ മാരായ ശെൽവരാജ്, അനീഷ് ജോൺ, സന്തോഷ് പി സി എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.



