video
play-sharp-fill

കോട്ടയത്ത് വ്യാപാരസ്ഥാപനത്തിൽ ഊമയെന്ന വ്യാജേനയെത്തി പണപ്പിരിവ് നടത്തി ; ഹെയർ ട്രീ എന്ന സ്ഥാപനത്തിൽ പണപ്പിരിവ് നടത്താനുള്ള ശ്രമത്തിനിടെ ജീവനക്കാർ ചോദ്യം ചെയ്തു; ഇതോടെ  രക്ഷപെട്ട യുവാവിനെ വെസ്റ്റ് പൊലീസ് പിടികൂടി

കോട്ടയത്ത് വ്യാപാരസ്ഥാപനത്തിൽ ഊമയെന്ന വ്യാജേനയെത്തി പണപ്പിരിവ് നടത്തി ; ഹെയർ ട്രീ എന്ന സ്ഥാപനത്തിൽ പണപ്പിരിവ് നടത്താനുള്ള ശ്രമത്തിനിടെ ജീവനക്കാർ ചോദ്യം ചെയ്തു; ഇതോടെ രക്ഷപെട്ട യുവാവിനെ വെസ്റ്റ് പൊലീസ് പിടികൂടി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഊമയെന്ന വ്യാജേനയെത്തി പണപ്പിരിവ് നടത്തിയ യുവാവ് അറസ്റ്റിൽ. നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന ഹെയർ ട്രീ എന്ന സ്ഥാപനത്തിലെത്തി പണപ്പിരിവ് നടത്താനുള്ള ശ്രമത്തിനിടെ ജീവനക്കാർ ചോദ്യം ചെയ്തതോടെ ഓട്രക്ഷപെട്ട യുവാവിനെ പൊലീസ് പിടികൂടി.

വ്യാഴാഴ്ച രാവിലെയാണ് യുവാവ് ഹെയർ ട്രീ സ്ഥാപനത്തിൽ എത്തിയത്. . ഊമയെന്ന് അവകാശപ്പെട്ട് നോട്ടീസ് വിതരണം ചെയ്തയാളെ സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാർ ചോദ്യം ചെയ്തു. ഇതോടെ ഇയാൾ ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ജീവനക്കാർ കോട്ടയം വെസ്റ്റ് പൊലീസിൽ വിവരം അറിയിക്കുകയും തുടർന്ന് വെസ്റ്റ് എസ്ഐ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി, ടി ബി റോഡിൽ പഴയ ഭീമ ജ്വല്ലറിക്ക് സമീപത്തുനിന്ന് യുവാവിനെ പിടികൂടുകയായിരുന്നു

ഇയാൾ ഊമയാണോ എന്നറിയുന്നതിനുള്ള പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മൂവായിരം രൂപയോളം പിരിവ് നടത്തിയ ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.