video
play-sharp-fill

യുഎഇയിലെ ബോട്ട് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളിയായ ഏഴ് വയസുകാരന്‍ മരിച്ചു

യുഎഇയിലെ ബോട്ട് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളിയായ ഏഴ് വയസുകാരന്‍ മരിച്ചു

Spread the love

സ്വന്തം ലേഖിക

ഷാര്‍ജ: ബോട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളിയായ ഏഴ് വയസുകാരന്‍ മരിച്ചു.

കൂരമ്പാല ചെറുതിട്ട പ്രശാന്തിന്റയും മഞ്ജുഷയുടെയും മകന്‍ പ്രണവ് (7) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാര്‍ജയിലെ ഖോര്‍ഫുക്കാനില്‍ ഇക്കഴിഞ്ഞ പെരുന്നാള്‍ ദിവസമാണ് ബോട്ട് അപകം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് പ്രണവ് അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അബുദാബിയിലെ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

ഇതേ ബോട്ട് അപകടത്തില്‍ കാസകോട് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പില്‍ (38) സംഭവദിവസം തന്നെ മരിച്ചിരുന്നു. മറിഞ്ഞ ബോട്ടിന്റെ അടിയില്‍പെട്ടതാണ് മരണത്തിന് കാരണമായത്.

ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേരാണ് ചികിത്സയിലുണ്ടായിരുന്നത്. പെരുന്നാള്‍ ദിവസം വെെകുന്നേരം 3.40ന് ഉല്ലാസ യാത്രാ തിരിച്ച ബോട്ടാണ് കടലില്‍ മറിഞ്ഞത്. ആകെ 18 പേരാണ് ഈ സമയം ബോട്ടില്‍ ഉണ്ടായിരുന്നത്.

കരയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയെത്തിയപ്പോഴായിരുന്നു അപകടം. റെസ്ക്യൂ സംഘങ്ങളും പൊലീസും ചേ‌ര്‍ന്നാണ് കടലില്‍ വീണ എല്ലാവരെയും കരയ്‌ക്കെത്തിച്ചത്.