
സ്വന്തം ലേഖിക
ബെംഗളൂരു: കര്‍ണാടകം ഇന്ന് പോളിംഗ് ബൂത്തിലേക്ക്.
അഞ്ചരക്കോടിയോളം വോട്ടര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക.
ഏഴ് മണി മുതല്‍ വോട്ടെടുപ്പ് തുടങ്ങും. അരലക്ഷത്തോളം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നര മാസത്തോളം നീണ്ട പ്രചാരണത്തിന് ഒടുവിലാണ് കര്‍ണാടകം വിധിയെഴുതുന്നത്.
കര്‍ണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിട്ടാണ് ഇന്ന് നടക്കുക.
മേയ് 13ന് ആണ് വോട്ടെണ്ണല്‍ . ഭിന്നശേഷിക്കാര്‍ക്കും എണ്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം.
5.21കോടി വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. കര്‍ണാടകയില്‍ 9.17 ലക്ഷം പുതിയ വോട്ടര്‍മാരും ഇത്തവണ ബൂത്തിലെത്തും.
ജലന്ധര്‍ ലോക്സഭ മണ്ഡലത്തിലും നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഒഡീഷയിലെ ഝാര്‍സുഗുഡ, യുപിയിലെ സ്വാര്‍, ഛാന്‍ബെ , മേഘാലയിലെ സൊഹിയോങ് നിയമസഭ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
ജലന്ധറിലെ ലോക്സഭ ഉപതെരഞ്ഞെടുപ്പ് ആംആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും അകാലിദളിനും ഒരു പോലെ നിര്‍ണായകമാണ്. കോണ്‍ഗ്രസ് എംപി സന്തോഷ് സിങ് ചൗധരിയുടെ മരണത്തെ തുടര്‍ന്നാണ് ജലന്ധറില്‍ ലോക്സഭ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
മന്ത്രി നബ കിഷോര്‍ ദാസിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഝാര്‍സുഗുഡയില്‍ മകള്‍ ദിപാലി ദാസാണ് ബിജെഡി സ്ഥാനാര്‍ത്ഥി. സ്വാറില്‍ എസ്‍പി എംഎല്‍എ അബ്ദുള്ള അസം ഖാന്‍റെ അയോഗ്യതയെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.