play-sharp-fill
കോട്ടയത്ത്  ചെങ്കൽ ക്വാറികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ; മുളക്കുളം, കടുത്തുരുത്തി, തലയോലപ്പറമ്പ്, മാഞ്ഞൂർ, വെള്ളൂർ തുടങ്ങി ഒൻപത് ഇടങ്ങളിലാണ്‌  പരിശോധന നടന്നത്; അനധികൃത പ്രവർത്തനത്തിന് മൈനിങ്‌ ആൻഡ് ജിയോളജി വകുപ്പിലെ ചില ഉദ്യോഗസ്ഥർ വൻ തുകകൾ കൈക്കൂലി വാങ്ങിയിരുന്നതായും കണ്ടെത്തി

സ്വന്തം ലേഖകൻ

കോട്ടയം : ചെങ്കൽ ക്വാറികളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. മൈനിങ്‌ ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ ജില്ലയിൽ അനധികൃത ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുളക്കുളം, കടുത്തുരുത്തി, തലയോലപ്പറമ്പ്, മാഞ്ഞൂർ, വെള്ളൂർ തുടങ്ങി ഒൻപത് ഇടങ്ങളിലാണ്‌ മിന്നൽ പരിശോധന നടത്തിയത്.

മുളക്കുളത്ത് സോണി തോമസിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കറിലേറെ വരുന്ന ക്വാറിയിൽ നടന്നുവന്നത് അനധികൃത ഖനനമാണെന്ന് കണ്ടെത്തി. ഇവിടെനിന്ന് രണ്ട് ട്രില്ലർ മെഷീൻ, ജെ.സി.ബി. എന്നിവ പിടിച്ചെടുത്തു. മാഞ്ഞൂർ കല്ലറ കളമ്പുകാട്ടുള്ള സതീശൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്വാറിയിൽനിന്ന് ട്രില്ലർ മെഷീനുകൾ, മിനിലോറി, ഫിനിഷിങ്‌ മെഷീൻ തുടങ്ങിയവ പിടിച്ചെടുത്തു. ഇവിടെ മൂന്ന് ക്വാറികൾ ഖനനം നടത്തിയശേഷം സ്ഥലം മണ്ണിട്ട് നികത്തിയതായും കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്വാറികളുടെ അനധികൃത പ്രവർത്തനത്തിന് മൈനിങ്‌ ആൻഡ് ജിയോളജി വകുപ്പിലെ ചില ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുകൊടുത്തിരുന്നതായും ഉടമകൾ വൻതുകകൾ കൈക്കൂലി നൽകിയാണ് ക്വാറികൾ പ്രവർത്തിച്ചിരുന്നതെന്നും പരിശോധനയിൽ വ്യക്തമായതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

വിജിലൻസ് കിഴക്കൻ മേഖലാ സൂപ്രണ്ട് വി.ജി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. വി.ആർ.രവികുമാറാണ് പരിശോധന നടത്തിയത്.