പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കായികാധ്യാപകനെതിരെ പോക്സോ കേസ്; ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

Spread the love

സ്വന്തം ലേഖിക

പാലക്കാട്: പാലക്കാട് ആനക്കരയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കായിക അധ്യാപകനെതിരെ പോക്സോ കേസ്.

ഒളിവില്‍ പോയ അധ്യാപകനെതിരെ ചാലിശ്ശേരി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒൻപതാം ക്ലാസ് മുതല്‍ പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി അധ്യാപകന്‍ പീഡനത്തിരയാക്കുകയായിരുന്നു. അതിനിടെ ഫോട്ടോകള്‍ എടുത്ത് വിവിധ ആളുകള്‍ക്ക് കൈമാറി ഭീഷണിപെടുത്തുകയുമാണ് രീതി.

കഴിഞ്ഞ ദിവസം ഇരയുമായി കടന്ന് കളയാനുള്ള ഇയാളുടെ ശ്രമം രക്ഷിതാക്കളുടെ ഇടപെടല്‍ മൂലം തടസപ്പെട്ടു. തുടര്‍ന്ന് യുവാവുമായി സംസാരിച്ചപ്പോള്‍ ഇതെല്ലാം തന്‍റെ ഹോബിയാണന്ന മറുപടിയാണ് ലഭിച്ചത്.

ഇതിന് മുൻപ് ഇത്തരത്തില്‍ രണ്ട് പെണ്‍കുട്ടികളെ കൂടി പ്രതി ചൂഷണത്തിനിരയാക്കിയിരുന്നു എന്നാണ് സൂചന. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചാലിശ്ശേരി പൊലീസ് പോക്സോ കേസ് ചുമത്തി.

എന്നാല്‍ 23കാരനായ പി ടി അധ്യാപകന്‍ ഒളിവിലാണ്. ചാലിശ്ശേരി സി ഐ സതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.