ശ്രീരാമനായി പ്രഭാസ്… രാവണനായി സെയ്ഫ് അലിഖാന്‍…! ഇതാണ് ആരാധകര്‍ കാത്തിരുന്ന ട്രെയിലര്‍; ആദിപുരുഷിന്റെ ട്രെയിലര്‍ പുറത്ത്…

Spread the love

സ്വന്തം ലേഖിക

കൊച്ചി: രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ട്രെയിലര്‍ പുറത്ത്.

ഈ ത്രിമാന ചിത്രത്തില്‍ ശ്രീരാമനായാണ് പ്രഭാസ് വേഷമിടുന്നത്.
രാവണന്‍ ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആണ്. കൃതി സനോന്‍ ആണ് നായിക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരണം. തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ചിത്രം ഡബ് ചെയ്യും. ചിത്രം 2023 ജൂണ്‍ 16നാണ് റിലീസ് ചെയ്യുന്നത്.

സണ്ണി സിംഗ്, ദേവ് ദത്ത നാഗെ, വല്‍സന്‍ ഷേത്ത്, സോണല്‍ ചൗഹാന്‍, തൃപ്തി തൊറാസ് മല്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ടി സീരീസ് റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷന്‍ കുമാര്‍, കൃഷന്‍ കുമാര്‍ , ഓം റൗട്ട്, പ്രസാദ് സുതാര, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ആദിപുരുഷ്’ നിര്‍മ്മിക്കുന്നത്.
സംഗീത സംവിധാനം രവി ബസ്രുര്‍.