എറണാകുളം മറൈന്‍ ഡ്രൈവിലെ ബോട്ടുകളില്‍ പൊലീസ് പരിശോധന

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ പോലീസ് ബോട്ടുകളില്‍ പരിശോധന നടത്തുന്നു.

സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘമാണ് ഇവിടെയെത്തി പരിശോധന നടത്തുന്നത്. ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങളുണ്ടോ എന്ന് ഉറപ്പാക്കാനാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് തന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് പോലീസ് നല്‍കിയിരുന്നുവെന്നും ബോട്ട് ഓപ്പറേറ്റേഴ്‌സിന്റെ മീറ്റിങ് വിളിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തുകയാണെന്ന് പോലീസ് പറഞ്ഞു. രാത്രിസമയങ്ങളില്‍ കോസ്റ്റല്‍ പോലീസുമായി ചേര്‍ന്ന് പരിശോധന നടത്തുന്നുണ്ട്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.

ബോട്ടിന്റെ സിറ്റിങ് കപ്പാസിറ്റി അടക്കമുള്ള കാര്യങ്ങള്‍ യാത്ര ചെയ്യാന്‍ വരുന്നവരെ അറിയിക്കണമെന്ന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച്‌ വലിയൊരു ബോര്‍ഡില്‍ ബോട്ടില്‍ പ്രദര്ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്