video
play-sharp-fill

ലയണൽ  മെസ്സിക്ക് മികച്ച കായിക താരത്തിനുള്ള പുരസ്കാരം ലഭിച്ചു

ലയണൽ മെസ്സിക്ക് മികച്ച കായിക താരത്തിനുള്ള പുരസ്കാരം ലഭിച്ചു

Spread the love

സ്വന്തം ലേഖകൻ

പാരിസ്: ലയണല്‍ മെസ്സിക്ക് മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം. ഇത് രണ്ടാം തവണയാണ് മികച്ച താരത്തിനുള്ള ലോറസ് പുരസ്കാരം മെസ്സി നേടുന്നത്.2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പിലെ വിജയത്തിന് ശേഷം ഈ വര്‍ഷത്തെ മികച്ച ടീമായി അര്‍ജന്റീനയും ലോറസ് പുരസ്‌കാരത്തിന് അര്‍ഹരായി.

ഫ്രാന്‍സ് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ, ടെന്നീസ് താരം റഫേല്‍ നദാല്‍, മോട്ടോര്‍ റേസിങ് താരം മാക്‌സ് വെസ്റ്റാപ്പന്‍ എന്നിവരെ പിന്തള്ളിയാണ് മെസി ലോറസ് പുരസ്‌കാരം സ്വന്തമാക്കിയത്. 2020 ലാണ് മെസി നേരത്തെ ലോറസ് പുരസ്കാരം സ്വന്തമാക്കിയത്. ഇന്നലെ പാരിസില്‍ നടന്ന പുരസ്‌കാര ചടങ്ങില്‍ നിരവധി താരങ്ങളാണ് പങ്കെടുത്തത്. ഹോളിവുഡ് സിനിമ മേഖലയിലുള്ളവരും കായിക രംഗത്തുള്ളവരുമാണ് അവിടെ സന്നിഹിതാരായിരുന്നു.കായിക നേട്ടങ്ങള്‍ക്കൊപ്പം കായിക ലോകത്തെ വ്യക്തികളെയും ടീമുകളെയും ആദരിക്കുന്ന എല്ലാ വര്‍ഷവും നടത്തുന്ന ഒരു അവാര്‍ഡ് ചടങ്ങാണ് ലോറസ് പുരസ്കാരം. റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, മൈക്കല്‍ ഷൂമാക്കര്‍, ഉസൈന്‍ ബോള്‍ട്ട് എന്നിവരെല്ലാം ഈ ബഹുമതി നേടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group