‘അരിക്കൊമ്പനില്‍ ഉണ്ടാവുമോ?’ എന്ന് ചോദ്യം; അതിനുവേണ്ടി കൊമ്പ് വളര്‍ത്തിക്കൊണ്ട് ഇരിക്കുകയാണെന്ന് ടൊവിനോ; വൈറലായി മാധ്യമപ്രവര്ത്തകന് ടൊവിനോ തോമസ് നല്കിയ രസകരമായ മറുപടി
സ്വന്തം ലേഖിക
കൊച്ചി: ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്നതിന്റെ സന്തോഷത്തിലാണ് നടന് ടൊവിനോ തോമസ്.
ചിത്രത്തിന്റെ വിജയാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയില്‍ തന്നോട് ചോദ്യം ചെയ്ത മാധ്യമപ്രവര്ത്തകന് ടൊവിനോ നല്കിയ രസകരമായ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകള്‍ വിറപ്പിച്ച കാട്ടാന അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഇതുമായി ബന്ധപ്പെട്ടായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
“അരിക്കൊമ്പന് സിനിമ അനൗണ്‍സ് ചെയ്തിരിക്കയാണല്ലോ. ടോവിനോ അതിലും ഉണ്ടാകുമോ?” എന്ന ചോദ്യത്തിന് “ഞാന്‍ അതിനുവേണ്ടി കൊമ്പ് വളര്‍ത്തിക്കൊണ്ട് ഇരിക്കുകയാണ്” എന്നായിരുന്നു ടൊവിനോയുടെ തമാശ കലര്‍ന്ന മറുപടി.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, വിനീത് ശ്രീനിവാസന്, ഇന്ദ്രന്‍സ്, ലാല്‍, നരേന്, അപര്‍ണ്ണ ബാലമുരളി, തന്വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിതാ കോശി തുടങ്ങി വമ്ബന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ‘2018’. അഖില്‍ പി ധര്മജന് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജും ചിത്രസംയോജനം ചമന്‍ ചാക്കോയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
നോബിന് പോള്‍ സംഗീതവും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും നിര്‍വ്വഹിച്ചു. ‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷന്‍സ് ‘എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.