video
play-sharp-fill

കത്തോലിക്ക മെത്രാൻ സമിതി പുതിയ മാർഗരേഖ പുറത്തിറക്കി; കുട്ടികളെ വൈദീകർക്കൊപ്പമോ പള്ളികളിലോ താമസിപ്പിക്കരുത്

കത്തോലിക്ക മെത്രാൻ സമിതി പുതിയ മാർഗരേഖ പുറത്തിറക്കി; കുട്ടികളെ വൈദീകർക്കൊപ്പമോ പള്ളികളിലോ താമസിപ്പിക്കരുത്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് കത്തോലിക്ക മെത്രാൻ സമിതി മാർഗരേഖ പുറത്തിറക്കി. ലൈംഗിക അതിക്രമം സംബന്ധിച്ച പരാതികളിൽ സിവിൽ നിയമം അനുസരിച്ചും സഭാ നിയമം അനുസരിച്ചും നടപടിയെടുക്കുമെന്ന് മാർഗരേഖ വ്യക്തമാക്കി . സഭയിലെ വൈദികർക്കും കന്യാസ്ത്രീകൾക്കും പുതിയ മാർഗരേഖ ബാധകമാക്കി . കേരള കത്തോലിക്കാ സഭയിലെ വൈദികർക്കെതിരെ ലൈംഗീക പീഡന പരാതികൾ വർധിച്ച സാഹചര്യത്തിലാണ്, കത്തോലിക്ക മെത്രാൻ സമിതി മാർഗരേഖ പുറത്തിറത്തിയിരിക്കുന്നത്.

ലൈംഗിക പീഡന പരാതികളിൽ ഇരകളോട് അനുഭാവ പൂർണമായ മനോഭാവം കൈക്കൊള്ളണമെന്നും കെസിബിസി നിർദേശിച്ചു . സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ അത്യന്തം ഹീനമാണെന്ന് മാർഗരേഖയിൽ പറയുന്നു. കുട്ടികളെ വൈദികർക്കൊപ്പമോ പള്ളികളിലോ താമസിപ്പിക്കരുത്. കുട്ടികളുടെ ചിത്രങ്ങളെടുക്കുന്നതും, ഇവർക്കൊപ്പം രാത്രിയാത്ര നടത്തുന്നതും പരമാവധി ഒഴിവാക്കണം. ലൈംഗിക ചുവയുള്ള തമാശകൾ പ്രോൽസാഹിപ്പിക്കരുതെന്നും വൈദികർക്കും കന്യാസ്ത്രീകൾക്കുമുള്ള മാർഗരേഖയിൽ പറയുന്നു. ലൈംഗികാതിക്രമം ഉണ്ടായാൽ ഉടൻ പൊലീസിൽ പരാതിനൽകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോപണവിധേയൻ പൊലീസ് നടപടികളുമായി സഹകരിക്കണം. പരാതി സംബന്ധിച്ച് സഭാ നിയമപ്രകാരം കർശനനടപടി എടുക്കുമെന്ന് മാർഗരേഖയിൽ പറയുന്നു.