21ന് മുന്നേ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണം..! സമരം തുടരും..! മുന്നറിയിപ്പുമായി ഗുസ്തിതാരങ്ങളും കര്‍ഷകരും
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനം നല്‍കി ഗുസ്തി താരങ്ങളും ഖാപ്പ് കര്‍ഷക നേതാക്കളും. 21 ന് മുന്‍പായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഡല്‍ഹി വളയാനാണ് തീരുമാനം. സമരത്തിന് സംയുക്ത കിസാന്‍ മോര്‍ച്ച പിന്തുണ പിന്തുണ പ്രഖ്യാപിച്ചതോടെ ജന്തര്‍മന്തറിലും ഡല്‍ഹി അതിര്‍ത്തികളിലും പൊലീസ് സുരക്ഷ ശക്തമാക്കി.
സമരം നടക്കുന്ന സ്ഥലത്ത് വന്‍ പൊലീസ് സംഘമാണ് ക്യാമ്പ് ചെയ്യുന്നത്. ഈ മാസം 21 വരെ രാപ്പകല്‍ സമരം തുടരും. 21 ന് യോഗം ചേര്‍ന്ന് സമരത്തിന്റെ ഭാവി തീരുമാനിക്കും. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാകേഷ് ടിക്കായത്തും മറ്റ് കര്‍ഷക നേതാക്കളും സമരപ്പന്തലില്‍ എത്തി. തങ്ങളുടെ പെണ്‍മക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു.
ഇവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ മുഴുവന്‍ രാജ്യവും ഇവര്‍ക്കൊപ്പം നില്‍ക്കും. നാളെ ഖാപ് പഞ്ചായത്തുകളില്‍ നിന്നും പിന്തുണയുമായി ആയിരങ്ങള്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.