നിലവിലെ പ്രതിപക്ഷ നേതാവിന് മുന്‍ പ്രതിപക്ഷ നേതാവിന്‍റെ അവസ്ഥയുണ്ടാകും’, വി.ഡി സതീശന് ആന്‍റണി രാജുവിന്‍റെ പരിഹാസം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിവാദമായ എ.ഐ കാമറ ഇടപാടില്‍ അഴിമതി ആരോപണവുമായി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പരിഹസിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു.
കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം ഇപ്പോള്‍ എവിടെയാണെന്ന് ചോദിച്ച ആന്‍റണി രാജു, അതേ സാഹചര്യം ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന് ഉണ്ടാകുമെന്ന് പരിഹസിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാമറ വിവാദത്തിന് പിന്നില്‍ വ്യവസായികളുടെ കുടിപ്പകയാണ്. അതിന് പ്രതിപക്ഷം കൂട്ടുനില്‍ക്കുകയാണ്. പ്രതിപക്ഷത്തിന്‍റെ ഫാക്ടറിയിലുണ്ടാക്കുന്ന നുണക്കഥകള്‍ തകര്‍ന്നു വീഴും. ആക്ഷേപം ഉന്നയിക്കുന്ന കമ്ബനികള്‍ എന്തു കൊണ്ട് കോടതിയില്‍ പോയില്ലെന്നും ആന്‍റണി രാജു ചോദിച്ചു.
കാമറ ഇടപാടില്‍ അഴിമതി നടന്നിട്ടില്ല. നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുകയാണ്. മുഖ്യമന്ത്രിയെയും കുടുംബത്തെയും താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എ.ഐ കാമറ ഇടപാടില്‍ പ്രതിപക്ഷം എന്തു കൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും ആന്‍റണി രാജി ചോദിച്ചു.
2012ല്‍ യു.ഡി.എഫ് 100 കാമറകള്‍ സ്ഥാപിച്ചതിന് 40 കോടി രൂപക്ക് മുകളിലാണ് ചെലവ്. യു.ഡി.എഫ് കാലത്ത് കെല്‍ട്രോണ്‍ നടത്തിയ മാതൃകയിലാണ് ഇപ്പോഴും ടെന്‍ഡര്‍ വിളിച്ചതെന്നും മന്ത്രി ആന്‍റണി രാജു ചൂണ്ടിക്കാട്ടി.