
എഐ ക്യാമറ വിവാദം:പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം..!! അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും : വിശദീകരണവുമായി പ്രസാഡിയോ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ നിയമനം നടപടി സ്വീകരിക്കുമെന്ന് പ്രസാഡിയോ കമ്പനി. കമ്പനിക്കെതിരായ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്. ലൈറ്റ് മാസ്റ്റർ ചെയർമാൻ ജയിംസ് പാലമുറ്റം ഉന്നയിക്കുന്ന ആരോപണങ്ങൾ തെറ്റാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന് നിയമനടപടിസ്വീകരിക്കുമെന്നും പ്രസാഡിയോ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ലൈറ്റ് മാസ്റ്റർ- പ്രസാഡിയോ ചർച്ചകൾ സുതാര്യമായിരുന്നു. ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് രംഗത്ത് പ്രവർത്തിക്കുന്ന പ്രസാഡിയോ, വെഹിക്കിൾ ടെസ്റ്റിങ് എക്യുപ്മെന്റ് നിർമ്മാണത്തിലെ ലോകോത്തര കമ്പനിയായ ജർമ്മനിയിലെ സാക്സണിന്റെ രാജ്യത്തെ ഏക വിതരണക്കാരാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സേഫ് കേരള പ്രോജക്ടിൽ കൺട്രോൾ റൂമുകളുമായി ബന്ധപ്പെട്ട ജോലികൾ മാത്രമാണ് പ്രസാഡിയോ ചെയ്തത്. പ്രസ്തുത ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റെടുത്ത എല്ലാ പദ്ധതികളും മികച്ച രീതിയിൽ നടപ്പാക്കുന്ന പ്രസാഡിയോക്കെതിരെ വിവിധ കോണുകളിൽ നിന്ന് ഗൂഢലക്ഷ്യത്തോടെ അനാവശ്യ പ്രചാരണങ്ങൾ നടക്കുന്നു.
വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കമ്പനിയെ കളങ്കപ്പെടുത്താനും കമ്പനിയുടെ വളർച്ച തകർക്കാനുമുള ശ്രമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ നിർബന്ധിതമാകുമെന്നും വാർക്കാക്കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നു. ആദ്യമായിട്ടാണ് പ്രസാഡിയോ കമ്പനി ഒരു വാർത്താക്കുറിപ്പ് ഇറക്കുന്നത്.