
സ്വന്തം ലേഖകൻ
തിരുവനന്തപുരം :എ ഐ ക്യാമറ പദ്ധതിക്കായി സര്‍ക്കാര്‍ ഇതുവരെ ബജറ്റില്‍ നിന്നും ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.മുഖ്യമന്ത്രിക്കെതിരെയുള്ള ചോദ്യങ്ങൾക്ക് രോഷം കൊണ്ട് ഗോവിന്ദൻ മാസ്റ്റർ
കെല്‍ട്രോണ്‍ ആണ് പണം നല്‍കിയത്. ക്യാമറ വിവാദം ഉണ്ടാക്കി പുക മറ സൃഷ്ടിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.എഐ ക്യാമറയിൽ അഴിമതിയുണ്ടായിട്ടില്ല അസമന്തo പറഞ്ഞു പരത്തരുതെന്നും എം വി ഗോവിന്ദന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
100 കോടിയുടെ അഴിമതിയെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുന്നത്. 132 കോടിയുടെ അഴിമതിയെന്നാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. രണ്ട് പേരും രണ്ട് കണക്കുകളാണ് പറയുന്നത്.
ആദ്യം അഴിമതി ആരോപണത്തില്‍ യോജിപ്പ് ഉണ്ടാക്കട്ടേയെന്നും ഗോവിന്ദന്‍ പറഞ്ഞു.വഴിയേ പോകുന്ന ചോദ്യങ്ങൾക്കൊന്നും മറുപടിപറയാൻ സൗകര്യപ്പെടില്ലെന്ന് പറഞ്ഞുകൊണ്ട് മാധ്യമങ്ങളോട് ക്ഷോപിച്ചു. യോജിപ്പില്ലാത്ത കണക്കുകൾ ആണ് പ്രതിപക്ഷം നിരത്തുന്നതെന്നും അദ്ദേഹം പറഞ്ഞു