play-sharp-fill
ചാലക്കുടി അടിപ്പാത നിര്‍മാണം അവസാന ഘട്ടത്തില്‍മഴ ശക്തമാകുന്നതിന് മുൻപ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം.

ചാലക്കുടി അടിപ്പാത നിര്‍മാണം അവസാന ഘട്ടത്തില്‍മഴ ശക്തമാകുന്നതിന് മുൻപ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം.

സ്വന്തം ലേഖകൻ

ചാലക്കുടി: ദേശീയ പാതയില്‍ ചാലക്കുടി നഗരസഭ ജംഗ്ഷനിലെ അടിപ്പാത നിര്‍മാണം അവസാന ഘട്ടത്തില്‍. മഴ ശക്തമാകുന്നതിന് മുൻപ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം.


മുന്‍ തീരുമാനമനുസരിച്ച്‌ ഏപ്രിലോടെ പൂര്‍ത്തിയാകേണ്ടതാണ്. ഈമാസം പ്രവൃത്തികള്‍ തീരുമെന്നാണ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിപ്പാതയുടെ കവാടത്തിന്റെ ഇരുവശത്തെയും അപ്രോച്ച്‌ റോഡുകള്‍ മണ്ണിട്ട് നികത്തുകയെന്ന ഭാരിച്ച ജോലി പൂര്‍ത്തിയായിയെന്നത് ആശ്വാസകരമാണ്. റോഡ് ടാറിങ് ജോലിയാണ് ഇനി പ്രധാനമായും അവശേഷിക്കുന്നത്. മുകള്‍ ഭാഗത്തെ ഇരുവശത്തെയും നടപ്പാതകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തി ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. പ്രത്യേക സങ്കേതിക വിദ്യ ഉപയോഗിച്ചാണ് സൈഡ് വാള്‍ നിര്‍മാണവും മറ്റും നടത്തിയിട്ടുള്ളത്.

സുരക്ഷാ ഭിത്തി നിര്‍മാണമാണ് ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്. അതേസമയം, ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന വൈദ്യുതി ലൈനുകള്‍ ഉടന്‍ മാറ്റേണ്ടതുണ്ട്. മഴ തുടര്‍ച്ചയായി പെയ്യും മുമ്ബ് പണികള്‍ തീര്‍ന്നില്ലെങ്കില്‍ അവസാനഘട്ട പ്രവൃത്തികള്‍ തടസ്സപ്പെടും.

അപകട കേന്ദ്രമായ ചാലക്കുടി നഗരസഭ ജങ്ഷനിലെ അടിപ്പാത നിര്‍മാണമെന്ന സ്വപ്നത്തിന് 25 വര്‍ഷത്തിലേറെ പഴക്കമുണ്ട്. അതിനായി വലിയ ജനകീയ പ്രക്ഷോഭം ഉണ്ടായിരുന്നു. പുതിയ കരാറുകാരായ പെരുമ്ബാവൂരിലെ ഇ.കെ.കെ. കണ്‍സ്ട്രക്ഷന്‍ കമ്ബനി നിര്‍മാണം ഏറ്റെടുത്തതോടെയാണ് പ്രവൃത്തികളില്‍ കാര്യമായ മുന്നേറ്റം ഉണ്ടായത്.

അടിപ്പാത നിര്‍മാണത്തിന് ആവശ്യമായ മണ്ണെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും അത് നീങ്ങിയതോടെ നിര്‍മാണം സുഗമമാവുകയായിരുന്നു. മഴക്കാലത്തിന് മുമ്ബ് പൂര്‍ത്തിയായില്ലെങ്കില്‍ രൂക്ഷമായ ഗതാഗത തടസ്സം ഉണ്ടാകുമെന്ന ആശങ്കയുണ്ട്.

Tags :