video
play-sharp-fill

മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടേറിയറ്റിലെ ഓഫിസും കോൺഫറൻസ് ഹാളും നവീകരിക്കുന്നു..!! ചെലവ് 2.11 കോടി ..!!  ഫർണിച്ചറിന് 17.42ലക്ഷം

മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടേറിയറ്റിലെ ഓഫിസും കോൺഫറൻസ് ഹാളും നവീകരിക്കുന്നു..!! ചെലവ് 2.11 കോടി ..!! ഫർണിച്ചറിന് 17.42ലക്ഷം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടേറിയറ്റിലെ ഓഫിസും കോൺഫറൻസ് ഹാളും നവീകരിക്കുന്നു. 2.11 കോടി രൂപ ചെലവാക്കിയാണ് നവീകരണം നടക്കുക. നവീകരണത്തിനുള്ള തുക അനുവദിച്ച് ഈ മാസം ഒന്നിന് പൊതുഭരണ അഡിഷണൽ ചീഫ്സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിറക്കി.

ഓഫീസും ചേംബറും നവീകരിക്കാൻ 60,46,000 രൂപയും കോൺഫറൻസ് ഹാൾ നവീകരിക്കാൻ 1,50,80,000 രൂപയുമാണ് അനുവദിച്ചത്. ഓഫീസ്, ചേംബർ ഇന്റീരിയർ വർക്കിന് മാത്രം 12.18ലക്ഷമാണ് ചെലവ്. ഫർണിച്ചറിന് 17.42ലക്ഷം, മുഖ്യമന്ത്രിയുടെ നെയിംബോർഡ്, എംബ്ലം, ഫ്ലാഗ് പോൾസ് 1.56ലക്ഷം, ടോയ്ലറ്റ്, റസ്റ്റ് റൂം 1.72ലക്ഷം, സ്പെഷ്യൽ ഡിസൈനുള്ള ഫ്ലഷ് ഡോർ 1.85ലക്ഷം, സോഫ ഉൾപ്പെടെ സിവിൽ വർക്ക് 6.55 ലക്ഷം, ഇലക്ട്രിക്കൽ വർക്ക് 4.70ലക്ഷം, എ.സി 11.55 ലക്ഷം, ഫയർഫൈറ്റിംഗ് 1.26ലക്ഷം എന്നിങ്ങനെയാണ് തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഫറൻസ് ഹാളിന്റെ ഇന്റീരിയർ 18.39 ലക്ഷം, ഫർണിച്ചർ 17.42 ലക്ഷം, നെയിംബോർഡ്, എംബ്ലം 1.51ലക്ഷം, ടോയ്ലറ്റ് 1.39 ലക്ഷം, പ്ലംബിംഗ് 1.03 ലക്ഷം, കിച്ചൺ ഉപകരണങ്ങൾ 74,000, സ്പെഷ്യൽ ഡിസൈനുള്ള ഫ്ലഷ് ഡോറുകൾ 1.85 ലക്ഷം, ഇലക്ട്രിക്കൽ വർക്ക് 6.77 ലക്ഷം, ഫയർ ഫൈറ്റിംഗ് 1.31 ലക്ഷം, എ.സി 13.72 ലക്ഷം, ഇലക്ട്രോണിക് വർക്ക് 79 ലക്ഷം.

സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസും കോൺഫറൻസ് ഹാളും. പൊതുമരാമത്ത് വകുപ്പാണ് നവീകരണപ്രവർത്തികൾ നടത്തേണ്ടത്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ ആഡംബരത്തിന് കോടികൾ ധൂർത്തടിക്കുന്നതെന്നാണ് പ്രതിപക്ഷ ആക്ഷേപം.