രാത്രിയില്‍ പല തവണ ക്രൂരമായി ബലാത്സംഗം ചെയ്തു; അമ്മയെ പീഡിപ്പിച്ച ചങ്ങനാശേരി സ്വദേശിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി
സ്വന്തം ലേഖിക
കോട്ടയം: സ്വന്തം അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ മകന് ജീവപര്യന്തം കഠിന തടവും കാല്‍ലക്ഷം രൂപ പിഴയും.
ചങ്ങനാശേരി ചെത്തിപ്പുഴ ചീരഞ്ചിറ ഭാഗത്തു താമസിക്കുന്ന യുവാവിനെയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി നാല് ജഡ്ജി എല്‍സമ്മ ജോസഫ് ശിക്ഷിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിഴ തുക ഇരയായ പ്രതിയുടെ അമ്മയ്ക്കു നല്‍കാനും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം തടവ് അനുഭവിക്കാനും പ്രതിയ്ക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ടെത്തിയാണ് പ്രതിയ്ക്ക് കോടതി പരമാവധി ശിക്ഷ വിധിച്ചത്. 2019 ആഗസ്റ്റ് 19 നായിരുന്നു കേസിനാസ്പദമായ സംഭവം.
മദ്യലഹരിയില്‍ എത്തിയ പ്രതി വീടിനുള്ളിലെ മുറിയ്ക്കുള്ളില്‍ അമ്മയെ പൂട്ടിയിട്ട ശേഷം ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. രാത്രിയില്‍ പല തവണ അമ്മയെ ഇയാള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി.
തുടര്‍ന്നു, അടുത്ത ദിവസം മാതാവ് ചങ്ങനാശേരി പോലീസില്‍ എത്തി പരാതിപ്പെട്ടതോടെയാണ് ക്രൂരമായ പീഡനത്തിന്റെ വിവരം പുറത്തറിഞ്ഞത്. തുടര്‍ന്നു, പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ചങ്ങനാശേരി ഇന്‍സ്‌പെക്ടറായിരുന്ന കെ.പി വിനോദാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. പീഡനത്തിന് ഇരയായ മാതാവ് അടക്കം 15 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്.
ഇന്ത്യന്‍ ശിക്ഷാനിയമം 376(2) (എഫ്)(എന്‍) വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പ്രോസിക്യൂഷനു വേണ്ടി അഡ്വ.ഗിരിജ ബിജു കോടതിയില്‍ ഹാജരായി.