video
play-sharp-fill

വിവാദങ്ങള്‍ക്കിടെ സുദീപ്തോ സെന്നിന്‍റെ ‘കേരള സ്റ്റോറി’ വെള്ളിയാഴ്ച തിയറ്ററുകളിലെത്തി. ബോക്സോഫീസില്‍ മികച്ച തുടക്കം ലഭിക്കാന്‍ ചിത്രത്തിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിവാദങ്ങള്‍ക്കിടെ സുദീപ്തോ സെന്നിന്‍റെ ‘കേരള സ്റ്റോറി’ വെള്ളിയാഴ്ച തിയറ്ററുകളിലെത്തി. ബോക്സോഫീസില്‍ മികച്ച തുടക്കം ലഭിക്കാന്‍ ചിത്രത്തിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Spread the love

മുംബൈ :കേരളത്തില്‍ നേട്ടമുണ്ടാക്കാൻ കേരള സ്റ്റോറിക്ക് സാധിച്ചില്ല.
ഇന്‍ഡസ്ട്രി ട്രാക്കര്‍ സാക്നില്‍ക് പറയുന്നതനുസരിച്ച്‌, കേരള സ്റ്റോറി വെള്ളിയാഴ്ച 7.5 കോടി രൂപ കലക്ഷനാണ് നേടിയത്.

പിവിആര്‍,ഇനോക്സ്, സിനിപോളിസ് എന്നീ മള്‍‌ട്ടിപ്ലക്സ് ചെയിനുകളില്‍ നിന്നായി 4 കോടി രൂപ ലഭിച്ചെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കലക്ഷന്‍റെ കാര്യത്തില്‍ കേരളം ആദ്യ പത്തില്‍ പോലും ഇടം പിടിച്ചില്ലെന്നാണ് ബോക്സ് ഓഫീസ് പാന്‍ ഇന്ത്യ സൈറ്റിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വെബ്സ്റ്റൈറ്റ്പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മഹാരാഷ്ട്ര- 2.78 കോടി, കര്‍ണാടക-0.5 കോടി, ഉത്തര്‍പ്രദേശ്- 1.17 കോടി, ഗുജറാത്ത്-0.8 കോടി, ഹരിയാന -0.55 കോടി എന്നിങ്ങനെയാണ് കലക്ഷന്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ 20 തിയറ്റുകളിലാണ് കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. തൃശൂരിലെ മാളയില്‍ ആളില്ലാത്തതിനാല്‍ കേരള സ്റ്റോറിയുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കുകയും പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അഷ്ടമിച്ചിറ മഹാലക്ഷ്മി തിയറ്ററിലാണ് ഉച്ചയ്‌ക്ക് പ്രദര്‍ശനം നടത്തിയശേഷം കാഴ്ചക്കാരില്ലാത്തതിനാല്‍ നിര്‍ത്തിയത്.ഇതോടെ വൈകിട്ട് 6.30ഓടെ സിനിമ കാണാനെത്തിയ ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ച. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഏഴു പേര്‍ മാത്രമേ സിനിമ കാണാന്‍ എത്തിയിരുന്നുള്ളൂ. പിന്നീട് തിയറ്ററിലെ പോസ്റ്റര്‍ അടക്കം നീക്കം ചെയ്താണ് പ്രദര്‍ശനം ഉപേക്ഷിച്ചത്.എന്നാല്‍, വിവിധ സ്ഥലങ്ങളില്‍ സിനിമയുടെ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വൈകിട്ട് പ്രതിഷേധത്തെത്തുടര്‍ന്ന് പൊലീസ് കാവലിലാണ് പ്രദര്‍ശനം നടന്നത്..