
കോയമ്പത്തൂർ വനമേഖലയിൽ വീണ്ടും വെള്ള നഖത്തെ കണ്ടെത്തി
സ്വന്തം ലേഖകൻ
ജനവാസമേഖലയില്‍ നിന്ന് വെള്ള നിറത്തിലെ മൂര്‍ഖന്‍ പാമ്ബിനെ കണ്ടെത്തി. അഞ്ചടിയോളം നീളമുള്ള പാമ്ബിനെ കോയമ്ബത്തൂര്‍ പോടന്നൂരില്‍ നിന്നാണ് കണ്ടെത്തിയത്.തുടര്‍ന്ന് പാമ്ബിനെ പിടികൂടി ആനക്കെട്ടി വനമേഖലയില്‍ കാട്ടില്‍ തുറന്നു വിട്ടു.വെളുത്ത നിറത്തിലുള്ള മൂര്‍ഖന്‍ പാമ്ബുകളെ വളരെ അപൂര്‍വ്വമായാണ് കാണാറുള്ളത്. ല്യൂസിസ്റ്റിക് കോബ്രകള്‍ എന്നും ഇവ അറിയപ്പെടുന്നു. ആല്‍ബിനിസമെന്ന രോഗാവസ്ഥയാണ് പാമ്ബിന്റെ വെളുത്ത നിറത്തിന് പിന്നില്‍. ജനിതക വ്യതിയാനം മൂലം ശരീരത്തില്‍ മെലാനിന്റെ അളവ് കുറയുന്നതാണ് ആല്‍ബിനിസം എന്ന അവസ്ഥക്ക് കാരണം.പോടന്നൂര്‍ മേഖലയില്‍ പത്ത് വര്‍ഷത്തിനിടെ ഇത് മൂന്നാംതവണയാണ് ആല്‍ബിനോ കോബ്രകളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തിയത്. പാമ്ബുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ നാശം നേരിടുന്നതുകൊണ്ടാണ് പ്രദേശത്ത് പാമ്ബുകളെ കൂടുതലായി കാണപ്പെടുന്നതിന് കാരണമെന്ന് വന്യജീവി സംരക്ഷകര്‍ പറയുന്നു.