സ്വന്തം ലേഖിക
മുണ്ടക്കയം: ബസ് സ്റ്റാന്‍ഡിലെ കുഴിയില്‍ വീണ് സര്‍ക്കാര്‍ ജീവനക്കാരന് പരിക്ക്.
ഇടുക്കി ജില്ലാ രജിസ്റ്റര്‍ ഓഫീസിലെ ജീവനക്കാരന് മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി കൃഷ്ണപ്രസാദിനാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ കുമളിക്ക് പോകാന്‍ മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെത്തി ബസ് കയറാന്‍ ശ്രമിക്കുമ്പോള്‍ തകര്‍ന്ന സ്ലാബിന് ഇടയില്‍ ഒരു കാല് അകപ്പെടുകയായിരുന്നു.
ഒരു കാല് പൂര്‍ണ്ണമായും കുഴിയിലേക്ക് വീണു. സുഹൃത്തുക്കള്‍ ചേര്‍ന്നാണ് കൃഷ്ണപ്രസാദിനെ വലിച്ചുകയറ്റിയത്. ഇടത് കൈയ്ക്കും പരിക്കുണ്ട്.
ഓടക്ക് മുകളിലെ സ്ലാവിന്റെ ഒരു ഭാഗം ഒടിഞ്ഞാണ് കുഴി രൂപപ്പെട്ടത്. ഇത് യാത്രക്കാര്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ബസ് സ്റ്റാന്‍ഡിലെ അപകടാവസ്ഥ ഒഴിവാക്കണമെന്ന് മുൻപ് നിരവധി തവണ ആവശ്യമുയര്‍ന്നിരുന്നു.